ന്യൂയോർക്ക്: തനിക്കിപ്പോൾ സ്വന്തമായി ഒരു വീടില്ലെന്ന വെളിപ്പെടുത്തലുമായി ലോകത്തെ ഏറ്റവും ധനികനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്ക്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്.

‘എനിക്കിപ്പോൾ സ്വന്തമായി ഒരു വീടില്ല, ഞാൻ സുഹൃത്തുക്കളുടെ വീട്ടിലാണ് താമസിക്കുന്നത്. യാത്രകൾ പോകുമ്പോഴുള്ല വിമാനത്തിന്റെ ഉപയോഗം അല്ലാതെ വ്യക്തിപരമായ എന്റെ ചെലവുകൾ വളരെ കുറവാണ്. സമയനഷ്ടം ഇല്ലാതാക്കാനാണ് വിമാനത്തിൽ യാത്ര ചെയ്യുന്നത്.’- ടെസ്‌ല സിഇഒ പറയുന്നു. ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാർ ചെലവഴിക്കുന്ന പണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മസ്ക്. കോടീശ്വരന്മാരെ കുറിച്ചുള്ള എല്ലാവരുടെയും ധാരണകൾ ശരിയല്ലെന്നും, തന്റെ വ്യക്തിപരമായ ആവശ്യത്തിനായി വളരെ കുറച്ച് പണം മാത്രമേ ചെലവഴിക്കാറുള്ളൂ എന്നും മസ്ക് പറഞ്ഞു. ജോലിക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അനാവശ്യമായി അവധിയെടുക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോബ്സിന്റെ കണക്കനുസരിച്ച് 269.5ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. ട്വിറ്റർ വാങ്ങാനുള്ള നീക്കത്തിലാണ് അദ്ദേഹം എന്ന് അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. നിലവിൽ മസ്കിന് ട്വിറ്ററിൽ 9.1ശതമാനം ഓഹരിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here