തായ്പെയ്: ദ്വീപ് രാഷ്ട്രമായ ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പു നല്‍കി തായ്‌വാന്‍. വിദേശകാര്യ മന്ത്രിയായ ജോസഫ് വു ആണ് ഓസ്ട്രേലിയ പോലുള്ള രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തു വന്നത്.

 

‘അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ ഇങ്ങനെ സമാനമായ താല്‍പര്യങ്ങളുള്ള രാജ്യങ്ങള്‍ പസഫിക് സമുദ്രത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു. ഓസ്ട്രേലിയക്ക് കൂടി താല്പര്യമുള്ള മേഖലകളില്‍, ചൈന തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ആ പ്രദേശങ്ങളിലുള്ള ഓസ്ട്രേലിയന്‍ ഓഫീസര്‍മാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ നന്നായിരിക്കും.’ ഓസ്ട്രേലിയന്‍ മാധ്യമമായ എസ്.ബി.എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജോസഫ് വ്യക്തമാക്കി.

അപകടം ഓസ്ട്രേലിയയുടെ പടിവാതില്‍ക്കലെത്തിക്കഴിഞ്ഞുവെന്നും, സോളമന്‍ ദ്വീപുകളിലെ ചൈനീസ് സൈനിക സാന്നിധ്യത്തിന് ഓസ്ട്രേലിയയുടെ ഉറക്കം കെടുത്താനുള്ള ശക്തിയുണ്ടെന്നും ജോസഫ് വു താക്കീതു നല്‍കി.

ഓസ്ട്രേലിയയുടെ വടക്കുകിഴക്കന്‍ തീരത്തു നിന്നും 1,200 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന പസഫിക് സമുദ്രത്തിലെ ഒരു രാഷ്ട്രമാണ് സോളമന്‍ ദ്വീപുകള്‍. ഈ രാജ്യവുമായി ചൈന സുരക്ഷ ഉടമ്ബടി ഒപ്പിട്ടിരുന്നു. തന്ത്രപ്രധാനമായ ഈ മേഖലയില്‍, ചൈന സൈനിക വിന്യാസം നടത്താന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയയ്ക്ക് തായ്‌വാന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here