റോം : വടക്കൻ ഇറ്റലിയിൽ ഹെലികോപ്റ്റർ അപകടത്തിൽ 7 മരണം. ലൂക വിമാനത്താവളത്തിൽ നിന്ന് യാത്ര ആരംഭിച്ച ഹെലികോപ്റ്റർ കഴിഞ്ഞ വ്യാഴാഴ്ച കാണാതാവുകയായിരുന്നു. ശനിയാഴ്ച വൈകി തകർന്ന നിലയിൽ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും സമുദ്രനിരപ്പിൽ നിന്ന് 1,922 മീറ്റർ ഉയരത്തിൽ വടക്കൻ എമിലിയ – റൊമാന്യ മേഖലയിലെ കൂസ്ന പർവതനിരയിൽ കണ്ടെത്തി. ഇറ്റാലിയൻ പൈലറ്റും 4 തുർക്കിയെ വംശജരും രണ്ട് ലെബനീസ് പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. ബിസിനസ് സംബന്ധമായ യാത്രയുടെ ഭാഗമായി ഇറ്റലിയിലെത്തിയതാണിവർ. മോശം കാലാവസ്ഥയാകാം അപകട കാരണമെന്ന് കരുതുന്നു. അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here