ന്യൂയോർക്​: ​ടെക് ലോകത്തെ മുൻനിര കമ്പനികളായ ട്വിറ്റർ, മെറ്റ, ആമസോൺ എന്നിവക്ക്​ പിന്നാലെ ഗൂഗ്ളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലിന്​ ഒരുങ്ങുന്നതായി റിപ്പോർട്ട്​. ആഗോള സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആറു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ്​ സൂചന.

പ്രകടനം വിലയിരുത്തി ജീവനക്കാരെ റാങ്ക്​ ചെയ്ത്​ കുറഞ്ഞ റാങ്ക്​ ലഭിക്കുന്നവരെ പുറത്താക്കാനാണ്​ നീക്കം. ബോണസും മറ്റ്​ ആനുകൂല്യങ്ങളും നൽകുന്നതിനും റാങ്ക്​ പട്ടിക ഉപയോഗപ്പെടുത്തും. കുറഞ്ഞ റാങ്ക് ലഭിക്കുന്ന ജീവനക്കാരെ അടുത്ത വർഷം തുടക്കത്തിൽ പുറത്താക്കിയേക്കും.

പിരിച്ചുവിടൽ സംബന്ധിച്ച് ഔദ്യോഗികമായി റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസമാണ് മെറ്റ ഏകദേശം 110000 ജീവനക്കാരെ പിരിച്ചുവിട്ടത്. ഇലോൺ മസ്ക്​ ഏറ്റെടുത്തതിന്​ പിറകെ ട്വിറ്ററിലും കൂട്ട പിരിച്ചുവിടലുണ്ടായി. മസ്കിന്‍റെ പരിഷ്കാരങ്ങളിലും മുന്നറിയിപ്പിലും പ്രതിഷേധിച്ച്​ നിരവധി ജീവനക്കാർ രാജിവെക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here