ന്യുഡല്‍ഹി: ഓസ്‌ട്രേലിയന്‍ യുവതിയെ വധിച്ച ശേഷം അവിടെനിന്നും ഇന്ത്യയിലേക്ക് കടന്ന നഴ്‌സ് ഡല്‍ഹിയില്‍ അറസ്്റ്റില്‍. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ 2018ല്‍ നടന്ന കൊലപാതകത്തിലാണ് പ്രതിയെ ഡല്‍ഹി പോലീസ് ഇന്ന് അറസ്റ്റു ചെയ്തത്.

രാജ്‌വീന്ദ്രര്‍ സിംഗ് (38) ആണ് അറസ്റ്റിലായത്. ടോയ കൊര്‍ഡിങ്‌ലി (24) എന്ന യുവതിയെ ക്വീന്‍സ്ലാന്‍ഡിലെ വാങ്ട്ടി ബീച്ചില്‍ നടക്കാനിറങ്ങിയ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് മുങ്ങുകയായിരുന്നു രാജ്‌വിന്ദര്‍ സിംഗ്. ടോയ കൊര്‍ഡിങ്‌ലി ഫാര്‍മസി ജീവനക്കാരിയായിരുന്നു. ജോലിയും ഭാര്യയേയും മൂന്നു മക്കളെയും ഉപേക്ഷിച്ചാണ് രാജ്‌വിന്ദര്‍ സിംഗ് ഇന്ത്യയിലേക്ക് കടന്നത്.

 

ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഓസ്‌ട്രേലിയന്‍ പോലീസ് 10 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ പോലീസ് പ്രഖ്യാപിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. രാജ്‌വിന്ദറെ ഓസ്‌ട്രേലിയയ്ക്ക് കൈമാറണമെന്ന് 2021 മാര്‍ച്ചില്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. നവംബറിലാണ് ഇന്ത്യ ഇത് അംഗീകരിച്ചത്.

പഞ്ചാബിലെ ബട്ടര്‍ കലാന്‍ സ്വദേശിയായ രാജ്‌വിന്ദര്‍ സിംഗ് ഓസ്‌ട്രേലിയയിലെ ഇന്നിസ്‌ഫെയ്ല്‍ ടൗണിലാണ് കുടുംബ സമേതം കഴിഞ്ഞിരുന്നത്. അവിടെ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here