ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി നിരന്തരം ഫോണ്‍ ഉപയോഗിക്കേണ്ടി വരുന്നത് ഒഴിവാക്കാനായി കൈത്തണ്ടയില്‍ പേയ്മെന്റ് ബാര്‍കോഡ് പച്ചകുത്തി യുവാവ്. തായ്വാനിലെ ”ഡികാര്‍ഡ്”-ല്‍ യുവാവിന്റെ ഈ വെറൈറ്റി മടിയുടെ കഥ വൈറലായതോടെ അജ്ഞാതനായിരുന്ന യുവാവ് രാജ്യത്ത് ജനപ്രിയനായി മാറിയിരിക്കുകയാണ്.

വൈറലായ ഒരു വിഡിയോയില്‍ ടാറ്റൂ ചെയ്യണമെന്ന് താന്‍ വളരെക്കാലമായി ചിന്തിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് വേറിട്ടൊരു ആശയത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണ്, പേയ്മെന്റ് ബാര്‍കോഡിന്റെ ടാറ്റൂ ചെയ്യാമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. പേയ്മെന്റ് ടാറ്റൂ വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതും ഏതൊരു ടാറ്റൂ ആര്‍ട്ടിസ്റ്റിനും ഇത്തിരി വെല്ലുവിളി ഉയര്‍ത്തുന്ന കാര്യവുമാണ്.

വിഡിയോയില്‍ അയാള്‍ പുതിയ ടാറ്റൂ ഉപയോഗിച്ച് എങ്ങനെ പണമടയ്ക്കാമെന്നും കാണിച്ചു തരുന്നുണ്ട്. എങ്കിലും തന്റെ രീതി പിന്തുടരാന്‍ യുവാവ് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം, എപ്പോഴും ബാര്‍കോഡ് വിജയകരമായി ടാറ്റൂ ചെയ്യാന്‍ സാധിക്കില്ല. അതുമാത്രമല്ല, ഏതാനും നാളുകള്‍ക്ക് ശേഷം ടാറ്റൂ മങ്ങിയാല്‍ ബാര്‍കോഡ് വര്‍ക്ക് ആകുകയുമില്ല. എന്തായാലും ഈ രീതി ആളുകള്‍ക്ക് ഇടയില്‍ വൈറലായി മാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here