ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ന്യൂയോര്‍ക്കിനൊപ്പം സിംഗപ്പൂരും. വാര്‍ഷിക സര്‍വേ പ്രകാരം, 2022-ല്‍ ന്യൂയോര്‍ക്ക് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമായിരുന്നു. പ്രധാന നഗരങ്ങളിലുടനീളമുള്ള കുതിച്ചുയരുന്ന ഊര്‍ജ്ജ വിലയും പണപ്പെരുപ്പവും പ്രധാന കാരണം. 2021-ല്‍ സിംഗപ്പൂര്‍ ഏറ്റവും ചെലവേറിയ രണ്ടാമത്തെ നഗരമായിരുന്നു. ഗ്യാസ് വിലയും പണപ്പെരുപ്പ നിരക്കും കൂടാതെ, കറന്‍സിയും നഗരങ്ങളെ റാങ്കിംഗില്‍ ഉയര്‍ത്തുന്ന ഒരു ഘടകമായിരുന്നു.

ലോകമെമ്പാടുമുള്ള നഗരങ്ങളില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ ന്യൂയോര്‍ക്കിലും സിംഗപ്പൂരിലും ജീവിതച്ചെലവ് കൂടുതലാണെന്ന് കണ്ടെത്തി. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ വേള്‍ഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിംഗ് റിപ്പോര്‍ട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 172 നഗരങ്ങളിലെ ജീവിതച്ചെലവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി 8.1% വര്‍ദ്ധിച്ചു എന്നാണ് പറയുന്നത്. കറന്‍സി ഇടിഞ്ഞ രാജ്യങ്ങളിലെ നഗരങ്ങള്‍ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചവയില്‍ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here