രണ്ടാഴ്ച മുന്‍പ് മോസ്‌കോയില്‍ നിന്നും ഗോവയിലേക്ക് വന്ന മറ്റൊരു വിമാനവും ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തിലെ ജംനഗര്‍ വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു.

പനാജി: റഷ്യയില്‍ നിന്നും 240 യാത്രക്കാരുമായി ഗോവയിലേക്ക് വന്ന വിമാനത്തിന് ബോംബ് ഭീഷണി. ഇതേതുടര്‍ന്ന് വിമാനം ഉസ്‌ബെക്കിസ്ഥാനില്‍ ഇറക്കി. ഇന്നു പുലര്‍ച്ചെ 4.15 ഓടെ ഗോവയിലെ ദബോലിം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം.

അസുര്‍ എയറിന്റെ AZV2463 വിമാനമാണ് ഇന്ത്യന്‍ വ്യോമപാതയില്‍ പ്രവേശിക്കും മുന്‍പ് ഭീഷണിയെ തുടര്‍ന്ന് ഉസ്‌ബെക്കിസ്ഥാനിലേക്ക് തിരിച്ചത്.

 

വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഇമെയില്‍ സന്ദേശം പുലര്‍ച്ചെ 12.30 ഓടെയാണ് ദബോലിം വിമാനത്താവളത്തിലെ ഡയറക്ടര്‍ക്ക് ലഭിച്ചത്.

രണ്ടാഴ്ച മുന്‍പ് മോസ്‌കോയില്‍ നിന്നും ഗോവയിലേക്ക് വന്ന മറ്റൊരു വിമാനവും ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തിലെ ജംനഗര്‍ വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. പരിശോധനയില്‍ ബോംബൊന്നും കണ്ടെത്താന്‍ കണ്ടെത്തിയിരുന്നില്ല. വ്യാജ ഭീഷണിയാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here