ഭക്ഷണം കാടും മലയും കടലും താണ്ടി മറ്റൊരു രൂപത്തിലും ഭാവത്തിലും പുനരവതരിക്കാറുണ്ട്. നമ്മുടെ ഷാർജ ഷേക്ക് പുറംരാജ്യങ്ങളിലെ ബനാന സ്മൂത്തിയാകുന്നത് ഒരു ഉദാഹരണം മാത്രം. എന്നാൽ മലയാളികളുടെ പ്രിയ പപ്പടം മേര് മാത്രം മാറ്റി 500 രൂപയ്ക്ക് വിൽക്കുകയാണ് അങ്ങ് ദൂരെ…മലേഷ്യയിൽ ! ( Malaysian Restaurant Calls Popular Indian Papads Asian Nachos )

 

ഏഷ്യൻ നാച്ചോസ് എന്ന പേരിലാണ് പപ്പടം വിൽപന തകൃതിയായി നടക്കുന്നത്. സ്‌നിച്ച് ബൈ ദ തീവ്‌സ് എന്ന മലേഷ്യൻ റെസ്റ്റോറന്റിലാണ് 27 മലേഷ്യൻ റിംഗറ്റ് അഥവാ 500 രൂപയ്ക്ക് പപ്പടം വിറ്റഴിക്കുന്നത്.

സംഭവത്തിനെതിരെ ട്വിറ്ററിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പേര് മാറ്റിയതിലും, പേര് മാറ്റി കൊള്ള വില ഈടാക്കുന്നതിലുമാണ് സോഷ്യൽ മീഡിയ അതൃപ്തി രേഖപ്പെടുത്തുന്നത്. നേരത്തെ ക്രേപ്പ് എന്ന പേരിൽ ദോശ വറ്റതും വിവാദത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here