പാകിസ്താന്‍ കേന്ദ്ര ബാങ്ക് കഴിഞ്ഞയാഴ്ച പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. 24 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് നിലവില്‍.

ന്യൂഡല്‍ഹി: പാകിസ്താനിലെ കടുത്ത പ്രതിസന്ധിക്കു പിന്നാലെ കറന്‍സിക്ക് വലിയ മൂല്യത്തകര്‍ച്ച. യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ പാകിസ്താന്‍ രൂപ തകര്‍ന്നടിച്ചു. ഡോളര്‍ ഒന്നിന് 225 രൂപ എന്ന നിരക്കിലാണ് വ്യാഴാഴ്ച വിനിമയം നടന്നത്. രാജ്യന്തര ധനനിധിയില്‍ നിന്ന് (ഐഎംഎഫ്) നിന്ന് കൂടുതല്‍ വായ്പ ലഭിക്കുന്നതിനായി വിനിമയ നിരക്കില്‍ അയവ് വരുത്തിയതാണ് രൂപ ഇത്രയധികം കൂപ്പുകുത്താന്‍ കാരണം.

ബുധനാഴ്ചയാണ് സര്‍ക്കാര്‍ ഡോളര്‍-രൂപ വിനിമയ നിരക്ക് പരിധി എടുത്തുമാറ്റിയത്. ഇന്നലെ ഒരുമണിയോടെ രൂപയുടെ മൂല്യം 24 രൂപ കുറഞ്ഞ് 255 എത്തിയിരുന്നു.

 

പാകിസ്താന്‍ കേന്ദ്ര ബാങ്ക് കഴിഞ്ഞയാഴ്ച പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. 24 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് നിലവില്‍.

അതേസമയം, ചൈന നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ അലയടി ലോകം മുഴുവന്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചൈനയുടെ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് ബ്യുറോ പുറത്തുവിട്ട കണക്ക് പ്രകാരം ജിഡിപി വളര്‍ച്ചാ നിരക്ക്് മൂന്ന് ശതമാനത്തിലേക്ക് താഴ്ന്നു. 2022ല്‍ ലക്ഷ്യമിട്ടത് 5.5 ശതമാനമായിരുന്നു. ഈ മാന്ദ്യം ലോകമെമ്പാടും അനുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ട്്.

ചൈന നേരിടുന്ന ആശങ്കകളും വെല്ലുവിളികളും ആഗോള സമ്പദ്ഘടനയെ എങ്ങനെ ബാധിക്കുമെന്ന് ദാവൂസില്‍ നടന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ചൈനീസ് വൈസ് പ്രീമിയര്‍ ലിയു ഹീ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേവിഡ് അടക്കം അപ്രതീക്ഷിതമായ പല സംഭവങ്ങളും ഉണ്ടായി. ലോകത്തെ രാഷ്ട്രീയ, സാമ്പത്തിക തകര്‍ച്ചകളും നേരിട്ടു. അതുകൊണ്ടുതന്നെ ഈ വര്‍ഷത്തെ വാര്‍ഷിക യോഗത്തിന്റെ വിഷയം പോലും പ്രസക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1974ല്‍ രേഖപ്പെടുത്തിയ കുറഞ്ഞ ജിഡിപിയായ 2.3 ശതമാനത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ് നിലവില്‍ ചൈനയെന്നും ഫിനാന്‍ഷ്യല്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here