കാന്‍ബെറ : ഓസ്‌ട്രേലിയയില്‍ ഡോള്‍ഫിനൊപ്പം നദിയിലേയക്ക് ചാടിയ 16-കാരി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് ഫ്രീമാന്റിലെ സ്വാന്‍ നദിയില്‍ നീന്താനായി നദിയിലേയക്ക് ചാടിയ 16 കാരിയാണ് സ്രാവിന്റെ ആക്രമണത്തില്‍ മരിച്ചത്. ഏതിനെത്തില്‍പ്പെട്ട സ്രാവാണ് കുട്ടിയെ കടിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. നദിയില്‍ നിന്നും പെണ്‍കുട്ടിയെ കരക്കെത്തിച്ചെങ്കെിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചിരുന്നുവെന്നാണ് ഫ്രെമാന്റില്‍ ജില്ലാ പോലീസ് ആക്ടിംഗ് ഇന്‍സ്‌പെക്ടര്‍ പോള്‍ റോബിന്‍സണ്‍ പറയുന്നത്. ഡോള്‍ഫിനുകളെ കണ്ടതും അതിനൊപ്പം നീന്താനായി നദിയിലേയക്ക് എടുത്തു ചാടുകയായിരുന്നു പെണ്‍കുട്ടി.

സ്വാന്‍ നദിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനായി ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.1960 ല്‍ ഓസ്‌ട്രേലിയന്‍ നദിയില്‍ സ്‌നോര്‍ക്കെല്ലറെ കൊന്നതാണെന്ന് റിപ്പോര്‍ട്ട് ചെയ്ത അവസാന സ്രാവ് ആക്രമണം എന്ന് ടാറോംഗ കണ്‍സര്‍വേഷന്‍ സൊസൈറ്റി നടത്തുന്ന ഒരു ഡാറ്റാബേസ് നിരീക്ഷിച്ച് പോലീസ് പറഞ്ഞു. ഒരു നൂറ്റാണ്ടിന് ശേഷമാണ് ഇപ്പോള്‍ വീണ്ടുമൊരു സ്രാവിന്റെ ആക്രമണമെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here