ചൈനീസ് പ്രധാനമന്ത്രിയായി ലി ഖിയാങ്ങ് ചുമതലയേറ്റു ശനിയാഴ്ച ചൈനീസ് പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ മുഴുവൻ വോട്ടും അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു 12 Mar 2023 3:46 AM റിപ്പോർട്ടർ നെറ്റ്‌വർക്ക് ബെയ്ജിങ്: ​ചൈനീസ് പ്രധാനമന്ത്രിയായി ലി ഖിയാങ്ങിനെ നിയമിച്ചു. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അടുപ്പക്കാരനായ ലി ഖിയാങ്ങിനെയാണ് (63) പുതിയ ചൈനീസ് പ്രധാനമന്ത്രിയായി നിയമിച്ചത്.

കഴിഞ്ഞ ഒക്ടോബറിൽ നടന്ന പാർട്ടി കോൺഗ്രസ് തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ലി കെഖിയാങ്ങിനെ നീക്കിയാണ് നിയമനം നടത്തിയത്. ശനിയാഴ്ച ചൈനീസ് പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ മുഴുവൻ വോട്ടും അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. വെള്ളിയാഴ്ച അഞ്ചു വർഷത്തേക്കുകൂടി ഷി ജിൻപിങ്ങിനെ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. എതിരില്ലാതെയാണ് ഷിയെ തെരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here