ലണ്ടന്‍:ലോകത്തെവിടെയായാലും നിയമങ്ങളും വിലക്കുകളും എന്നും തലവേദനയാകുന്നത് സ്ത്രീകള്‍ക്കു തന്നെയാണ്. ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഇത് ഒരു പോലെയാണ്.

എട്ടുമാസം പ്രായമുള്ള തന്‍റെ കുഞ്ഞ് കുടിക്കേണ്ട 14. 8 ലിറ്റര്‍ മുലപ്പാല്‍ ഹീത്രൂ വിമാനത്താവളത്തില്‍ വെറുതെ ഒഴുക്കിക്കളയേണ്ടി വന്ന ജസീക്ക കോക്ക്ലി മാര്‍ട്ടിനസ് എന്ന അമ്മ ഉദാഹരണം. കൊടിയ വിവേചനം സഹിക്കാനാവാതെ വന്നതോടെയാണ് തനിക്ക് നേരിടേണ്ടി വന്ന വേദന ജനകമായ സംഭവം ഫെയ്സ്ബുക്കിലൂടെ ലോകത്തെ അറിയിക്കാന്‍ അവര്‍ തീരുമാനിച്ചത്.
ലണ്ടന്‍ സര്‍ക്കാരിന്‍റെ നിയമങ്ങള്‍ കാരണം തന്‍റെ കുഞ്ഞിന്‍റെ രണ്ടാഴ്ചത്തെ ആഹാരമാണ് തനിക്ക് വെറുതെ കളയേണ്ടി വന്നതെന്നും ഈ അമ്മ പറയുന്നു.
പതിനഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഔദ്യോഗിക ആവശ്യങ്ങള്‍ക്കായിരുന്നു ജസീക്കയുടെ യാത്ര. അതിനാലാണ് കുഞ്ഞിനുള്ള മുലപ്പാല്‍ കൈയില്‍ കരുതിയത്. നൂറ് മില്ലി ലിറ്ററിലധികം ദ്രാവക രൂപത്തിലുള്ള ഒന്നും തന്നെ യാത്രക്കിടെ കരുതാന്‍ പാടില്ലെന്ന് ലണ്ടന്‍ സര്‍ക്കാര്‍ നിയമം ഇറക്കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യുവതിക്ക് മുലപ്പാല്‍ കളയേണ്ടി വന്നത്. എന്നാല്‍ മുലപ്പാല്‍ ഐസ് രൂപത്തിലാക്കിയാണ് താന്‍ കൊണ്ടു പോയതെന്നാണ് ജസീക്കയുടെ വിശദീകരണം.

2006ല്‍ വിമാനത്തില്‍ ദ്രാവക രൂപത്തിലെ സ്ഫോ ക വസ്തു കണ്ടെത്തിയതോടെയാണ് ലണ്ടനില്‍ വിമാനയാത്രയ്ക്കിടെ കൈവശം വയ്ക്കാവുന്ന ദ്രാവക രൂപത്തിലെ വസ്തുക്കള്‍ക്ക് നിയന്ത്രണം ഉണ്ടായത്. അതാണ് ജസീക്കയ്ക്കും കുഞ്ഞിനും വിനയായതും.

LEAVE A REPLY

Please enter your comment!
Please enter your name here