39 പേരുമായി മത്സ്യബന്ധനക്കപ്പൽ കാണാതാ‌യതോടെ ഇന്ത്യയുടെ സഹായം തേ‌ടി ചൈന. ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിലാണ്  ലൂ പെങ് യുവാൻ ‌യു എന്ന കപ്പൽ കാണാതായത്. ചൈന, ഫിലിപ്പീൻസ്, മലേഷ്യ പൗരന്മാരായ തൊഴിലാളികളാണ് കപ്പലിലുണ്ടായിരുന്നത്. ചൈന‌യുടെ ആവശ്യം പരി​ഗണിച്ച് ഇന്ത്യ മെയ് 17ന് എയർ എംആർ ഉപയോ​ഗിച്ച് ഇന്ത്യയിൽ നിന്ന് 900 നോട്ടിക്കൽ മൈൽ ദൂരെ തിരച്ചിൽ നടത്തിയെന്ന് ഇന്ത്യൻ നേവി ട്വീറ്റ് ചെയ്തു. 

ഇന്ത്യൻ നേവിയുടെ പി81 എയർക്രാഫ്റ്റ് ഒന്നിലേ റെ തവണ തിരച്ചിൽ നടത്തി. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് തിരച്ചിൽ നടത്തിയതെന്നും കപ്പൽ മുങ്ങാൻ സാധ്യതയുള്ള ഒന്നിലേറെ സ്ഥലങ്ങൾ കണ്ടെത്തിയെന്നും നേവി അറിയിച്ചു.

ചൈന‌യുടെ അപേക്ഷയെ തുടർന്ന് കപ്പൽ മുങ്ങാൻ സാധ്യതയുള്ളയിടങ്ങളിൽ തിരച്ചിലിനായി സംവിധാനങ്ങൾ ഇന്ത്യ ഒരുക്കി. ചൈനയുടെ നേവിയുമായി തിരച്ചിലിന് ഇന്ത്യ സഹകരണ സഹായങ്ങൾ ഉറപ്പാക്കുന്നുണ്ട്. സമുദ്രത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചൈനയുമായി സഹകരിക്കുന്നതിന്റെ ഭാ​ഗമായാണ് സഹായങ്ങൾ നൽകുന്നതെന്നും ഇന്ത്യ അറിയിച്ചു. തിരച്ചിൽ ​ദൗത്യത്തിനായി കഴിയുന്ന സഹായം ഇന്ത്യ നൽകുമെന്നും നേവി അറിയിച്ചു. ഇന്ത്യയുടെ സഹായങ്ങൾക്ക് നന്ദി അറിയിച്ച് ചൈനീസ് എംബസി ട്വീറ്റ് ചെയ്തു. 

LEAVE A REPLY

Please enter your comment!
Please enter your name here