
ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനേയും, ഹൈദരാബാദിൽ നടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡ് പാകിസ്താനെയും, തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനേയും നേരിടും. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴ തിരുവനന്തപുരത്തെ സന്നാഹ മത്സരത്തില്‍ വില്ലനാവുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം നാളെയാണ്. ഗുവാഹത്തിയിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങുന്ന കളിയിൽ നിലവിലെ ലോകചാംപ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഇന്നലെ ഗുവാഹത്തിയിലെത്തിയ ടീമുകൾ ഇന്ന് പരിശീലനത്തിനിറങ്ങും. സന്നാഹ മത്സരങ്ങള്‍ക്ക വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കുകയും പ്രവേശനം സൗജന്യമാക്കുകയും ചെയ്തതോടെ ലോകകപ്പ് ആവേശത്തിലേക്ക് കൂടുതല്‍ കാണികള്‍ മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷ.