
ഐസിസി ഏകദിന ലോകകപ്പിന്‍റെ ആദ്യ സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മൂന്നാം കിരീടം തേടി വാങ്കഡെയില്‍ ഇറങ്ങുന്ന ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ല. 2019 സെമിയില്‍ മാഞ്ചസ്റ്ററില്‍ ഏറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ഇന്ത്യ ലക്ഷ്യമിടുമ്പോള്‍ കന്നിക്കിരീടമാണ് ന്യൂസീലന്‍ഡിന്‍റെ ലക്ഷ്യം. പ്രാഥമിക ഘട്ടത്തിലെ ഒന്‍പത് മല്‍സരങ്ങളും ജയിച്ച് ആധികാരികമായാണ് ഇന്ത്യ സെമിക്കിറങ്ങുന്നത്. അഞ്ചെണ്ണത്തില്‍ ജയിച്ചും നാലെണ്ണം തോറ്റും ഏറ്റവുമൊടുവില്‍ സെമിയുറപ്പിച്ച ടീമാണ് ന്യൂസീലന്‍ഡ്.