ഇസ്ലാമാബാദ്: പാകിസ്താനിലെ ക്വറ്റയിലെ ആശുപത്രിയിലുണ്ടായ ഇരട്ടബോംബ് സ്‌ഫോടനത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സിവില്‍ ഹോസ്പിറ്റലിലാണ് സ്‌ഫോടനങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ കാസിയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നിരുന്നു.

ഇയാളുടെ മൃതദേഹം ഏറ്റുവാങ്ങാനായി സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ഇതിന് ശേഷം അജ്ഞാത സംഘം ആശുപത്രി പരിസരത്ത് വെടിവെപ്പ് നടത്തിയതെന്നും പൊലീസ് അധികൃതര്‍ പറയുന്നു.
30 ലധികം പേര്‍ പൊട്ടിത്തെറിയില്‍ തന്നെ മരിച്ചെന്നും ഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണ് സംഭവിച്ചതെന്നും ബലൂചിസ്താന്‍ ആഭ്യന്തര മന്ത്രി സര്‍ഫറാസ് ബുഗ്തി പറഞ്ഞു.

മരിച്ചവരില്‍ അധികവും അഭിഭാഷകരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ്‌ഐഎസ് ഖൊരാസാന്‍ ഏറ്റെടുത്തു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here