തായ്പേയ് : തായ്‌വാനില്‍ മത്സ്യബന്ധന ബോട്ടില്‍ നാവികസേനയുടെ മിസൈല്‍ പതിച്ച് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് നാവിക ഉദ്യോഗസ്ഥന്റെ കുറ്റകരമായ അശ്രദ്ധമൂലമെന്ന് തെളിഞ്ഞു.   തായ്‌വാന്‍ നാവികസേനയിലെ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന്‍ മിസൈല്‍ നിയന്ത്രണസംവിധാനത്തില്‍ നടത്തിയ ‘പരീക്ഷണമാണ’് ഒരാളുടെ ജീവന്‍ നഷ്ടപെടുത്തകയും രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തിന് മുഴുവന്‍ കളങ്കം വരുത്തുകയും ചെയ്തത്.

മുതിര്‍ന്ന ഉദ്യോഗസസ്ഥന്‍ ഏഴ് മിനിറ്റ് പുറത്ത് പോയ തക്കം നോക്കി മിസൈല്‍ നിയന്ത്രണ സംവിധാനത്തില്‍ വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലത്ത ക്വാവോ ചിയാ ചുന്‍ എന്ന ജൂനിയര്‍ ഉദ്യോഗസ്ഥന്‍ മിസൈല്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഏത് സമയവും യുദ്ധത്തിനുപയോഗിക്കാന്‍ കഴിയും വിധം ഒരുക്കിവെച്ചിരുന്ന മിസൈല്‍ ഉദ്യോഗസ്ഥന്റെ അറിവില്ലായ്മ മൂലം പുറത്തേക്ക് പാഞ്ഞു. സ്വയം ലക്ഷ്യം തിരഞ്ഞ് കണ്ടെത്തി തകര്‍ക്കാന്‍ കഴിവുള്ള മിസൈല്‍ തായ്വാനിലെ പെന്‍ഗു ദ്വീപിലെ മത്സ്യബന്ധന ബോട്ട് ലക്ഷ്യമായി സ്വീകരിച്ച് പതിക്കുകയായിരുന്നു.

സംഭവത്തില്‍ ബോട്ടിന്റെ ക്യാപ്റ്റന്‍ കൊല്ലപെടുകയും രണ്ട് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജൂനിയര്‍ ഉദ്യോഗസ്ഥന്റെ പിഴവാണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമായത്.  സംഭവത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടപെടാന്‍ കാരണക്കാരനായതിനും ആയുധശേഖരത്തിന് നാശം വരുത്തിയതിനുമുള്‍പെടെ ക്വവോയ്ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തു. കൃത്യ നിര്‍വഹണത്തില്‍ പിഴവ് വരുത്തിയതിന് അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥരായ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here