വാഷിങ്ടൻ ∙ സൈന്യത്തിന്റെ വണ്ണംകുറച്ച് പണം ലാഭിക്കാൻ അമേരിക്ക. നാൽപ്പതിനായിരത്തോളം പേരെയാണ് സൈന്യത്തിൽനിന്ന് വരുന്ന രണ്ടുവർഷത്തിനുള്ളിൽ ഒഴിവാക്കാൻ ആലോചിക്കുന്നത്. വിവിധ തട്ടിലുള്ളവരും സ്വദേശത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നവരും ഇതിൽ ഉൾപ്പെടും. ഇതിനു പുറമെ സൈനികേതര ജോലികളിൽ ഏർപ്പെട്ടിട്ടുള്ള പതിനേഴായിരം പേർക്കും ജോലി നഷ്ടപ്പെടും. പദ്ധതി ഈയാഴ്ചതന്നെ പ്രഖ്യാപിച്ചേക്കും. ചെലവുചുരുക്കുന്നതിന്റെ ഭാഗമായുള്ള ഈ ഒഴിവാക്കലിനു ശേഷം നാലര ലക്ഷം സൈനികർ യുഎസ് സൈന്യത്തിൽ ഉണ്ടാകുമെന്ന് വാർത്ത പുറത്തുവിട്ട യുഎസ്എ ടുഡേ പത്രം പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here