asteroid.jpg.image.784.410

ലണ്ടൻ∙ അഞ്ച് ട്രില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന പ്ലാറ്റിനമുള്ള ഛിന്നഗ്രഹം നാളെ പുലർച്ചെ ഭൂമിക്കരികിലൂടെ കടന്നുപോകും. ഇന്ത്യൻ സമയം രാവിലെ നാലുമണിക്കാണ് ഛിന്നഗ്രഹം കടന്നുപോകുന്നത്. യുഡബ്ല്യു – 158 എന്നാണ് ഛിന്നഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. ഭൂമിയുടെ ഏറ്റവുമടുത്തുള്ള ഗ്രഹത്തെക്കാൾ 30 മടങ്ങ് അടുത്തുകൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുന്നത്. ഇതു സാധാരണക്കാർക്കും കാണാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഭൂമിയിൽ നിന്ന് 2.4 മില്യൺ കിലോമീറ്റർ അടുത്തുകൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുക. ഏകദേശം ഒരു കിലോമീറ്ററോളം മാത്രമേ വിസ്തീർണമുള്ളൂ. എന്നാൽ പ്ലാറ്റിനം കോർ ആയതിനാൽ വിലപിടിപ്പേറിയ ഛിന്നഗ്രഹമാണിത്. കാനറി ദ്വീപിൽ നിന്നുള്ള സ്ലൂ എന്ന സംഘം ഛിന്നഗ്രഹത്തിന്റെ കടന്നുപോകൽ ലൈവായി സ്ട്രീം ചെയ്യും.

എക്സ് വിഭാഗത്തിലുള്ള ഛിന്നഗ്രഹം

2011 യുഡബ്ല്യു – 158 പോലുള്ള ഛിന്നഗ്രഹങ്ങളെല്ലാം എക്സ് – ടൈപ്പ് എന്നാണ് അറിയപ്പെടുന്നത്. ലോഹമാണ് ഇത്തരത്തിലുള്ള ഛിന്നഗ്രഹങ്ങളുടെ ഉള്ളിൽ കൂടുതലും. വലിയ ഗ്രഹങ്ങളുടെ അവശിഷ്ടങ്ങളാകാം ഇവ. സൗരയൂഥത്തിന്റെ ഉൽപ്പത്തിയിൽ ഉണ്ടായ കൂട്ടിയിടിയിൽ തകർന്നുപോയവയാണിവ.

LEAVE A REPLY

Please enter your comment!
Please enter your name here