ബെയ്ജിങ് ∙ ആളില്ലാവിമാനം (ഡ്രോൺ) ഒരു രാജ്യത്തെയും സർക്കാരുകൾക്കു വിറ്റിട്ടില്ലെന്ന്, നിയന്ത്രണരേഖയ്ക്കു സമീപം പാക്കിസ്ഥാൻ വെടിവച്ചിട്ട ആളില്ലാവിമാനത്തിന്റെ നിർമാതാക്കളായ ചൈനീസ് കമ്പനി. ആളില്ലാവിമാനം സൈന്യത്തിന്റേതല്ല എന്ന ഇന്ത്യയുടെ നിലപാടിനെ ബലപ്പെടുത്തുന്നതാണു കമ്പനിയുടെ വിശദീകരണം.

സർക്കാരുകളുമായി നേരിട്ടു വിൽപന നടത്താറില്ലെന്നും ഡ്രോൺ ഓൺലൈൻ വഴി ആർക്കും വാങ്ങാവുന്നതാണെന്നും കമ്പനി വ്യക്തമാക്കി. ഡ്രോൺ ചൈനയിൽ നിർമിച്ചതാണെന്ന് നേരത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക ജിഹ്വയായ പീപ്പിൾസ് ഡെയ്‌ലിയുടെ ഓൺലൈൻ എഡിഷൻ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ 15നാണ് നിയന്ത്രണരേഖയ്ക്കുസമീപം ആളില്ലാവിമാനം പാക്ക്സൈന്യം വെടിവച്ചിട്ടത്. ഇത് ഇന്ത്യ അയയ്ച്ച ചാരവിമാനമാണെന്നായിരുന്നു പാക്ക് ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here