ഫ്‌ളോറന്‍സിലെ അരിസോണ ജയിലില്‍ കലാപം. ജയില്‍പ്പുള്ളികളും പോലീസുകാരും തമ്മിലാണ് കലാപം നടന്നത്. നൂറുകണക്കിന് തടവുകാരാണ് പോലീസുകാര്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചത്. തടവുകാര്‍ക്കെതിരെ പോലീസ് റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്‌ളോറന്‍സിലെ അരിസോണ ജയിലില്‍ ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് ജയില്‍ ജീവനക്കാരും തടവുപുളളികളും തമ്മില്‍ സംഘര്‍ഷം നടന്നത്. ജയില്‍ ജീവനക്കാര്‍ക്ക് ചുറ്റും കൂടിയ തടവുകാര്‍ പിരിഞ്ഞുപോകാന്‍ വിസമ്മതിക്കുകയായിരുന്നു.

അത് ശരിക്കും യുദ്ധമേഖലയായിരുന്നുവെന്ന് തടവുകാരിലൊരാള്‍ പ്രതികരിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ തടവുപുള്ളികളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും അയാള്‍ പ്രതികരിച്ചു. റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പെപ്പര്‍ സ്‌പ്രേയുമൊക്കെയായാണ് പോലീസുകാര്‍ തടവുപുള്ളികളെ നേരിട്ടത്. റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് അവര്‍ തടവുകാരെ വെടിവെച്ചുവെന്നും ശരിക്കും ജയില്‍ ഒരു യുദ്ധക്കളമായി മാറിയെന്നും അന്തേവാസികളിലൊരാള്‍ ആരോപിച്ചു.

അതേ സമയം കലാപത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. സംഘര്‍ഷത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കും തടവുപുള്ളികള്‍ക്കും കാര്യമായ പരുക്കുകളൊന്നും പറ്റിയിട്ടില്ല. ഇപ്പോഴത്തെ സംഘര്‍ഷത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും നേരത്തെ ജയില്‍ പുള്ളികള്‍ ലോക്കപ്പിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here