കോര ചെറിയാൻ

ഫിലാഡൽഫിയ: കോവിഡ് -19 വാക്‌സിനേഷൻ കിട്ടിയാൽ ഉടനെ മാസ്‌ക് അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കൈവിടരുതെന്ന് ശാസ്ത്രജ്ഞർ കർശനമായി ഉപദേശിക്കുന്നു. ആദ്യ ഫൈസർ -ബയോടെക് വാക്‌സിൻ ഷോട്ട് കിട്ടി 12 ദിവസങ്ങൾക്ക് ശേഷം 52 ശതമാനം പ്രതികരണവും ഏതാനും ആഴ്ചകൾക്ക് ശേഷം രണ്ടാം വാക്‌സിന്റെ പ്രതികരണശേഷിയും,  മോഡേൺ വാക്‌സിന്റെ  പ്രതികരണം ഒന്നാം ഷോട്ടിന് 51 ശതമാനവും, രണ്ടാം ഷോട്ടിനുശേഷം 94 ശതമാനം പ്രതികരണം എന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഒഫ് മെഡിസിന്റെ ഡിസംബർ ലക്കത്തിൽ വ്യക്തമായി പറയുന്നുണ്ട്.


ഫിലാഡൽഫിയ ചിൽഡ്രൻസ് ഹോസ്പിറ്റൽ പകർച്ചവ്യാധി ഡയറക്ടരും അമേരിക്കൻ ഫുഡ് ആന്റ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്റെ വാക്‌സിൻ അഡൈ്വസറി ബോർഡ് മെമ്പറുമായ ഡോക്ടർ പോൾ ാഫിന്റെ പ്രഖ്യാപനത്തിൽ ക്രമാനുഗതമായി വാക്‌സിൻ കിട്ടിയാലും 20 ൽ ഒരു വ്യക്തിക്ക് കൊറോണ വൈറസ് രോഗം പിടിപെടാനുള്ള സാധ്യത ഉള്ളതായി പറയുന്നു. ഫുൾഷോട്ട് വാക്‌സിൻ കിട്ടിയതിനുശേഷം അഹങ്കാരത്തോടെ പ്രതിരോധ നടപടികൾ ഉടനെ ഉപേക്ഷിക്കുന്നതു അപകടകരമാണ്.
പൂർണ വാക്‌സിനേഷൻ കിട്ടിയ വ്യക്തി കോവിഡ് 19 സംസർഗത്തിലൂടെ വ്യാപിക്കുവാൻ കഴിയുമോ എന്ന് റിസർച്ചേഴ്‌സ് ഇപ്പോഴും സംശയിക്കുന്നതിനാൽ എല്ലാവിധ പ്രൊട്ടക്ഷനും എടുക്കണമെന്ന് നിർബന്ധിക്കുന്നു.

സുദീർഘമായ പരീക്ഷണങ്ങൾക്കുശേഷം വാക്‌സിൻ ഉൽപ്പാദിപ്പിച്ച ഫൈസറിനോടും, മോഡേണയോടും വാക്‌സിൻ ഉൽപ്പാദിപ്പിച്ചവർ രോഗവ്യാപനം പൂർണ്ണമായി തടസപ്പെടുത്തുമോ എന്ന ചോദ്യം ഉന്നയിച്ചില്ല. ഭീകര, മരണകാരണമായ രോഗബാധ തടയുവാൻ അടിയന്തിരമായി ഫെഡറൽ ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷൻ വാക്‌സിൻ വിതരണം ചെയ്യുവാനുള്ള അനുമതി ഫാർമസിക്ക്യൂക്കൽ കമ്പനികൾക്കു നല്കി. പല സദാചാര പാലകരും വിവിധ ചോദ്യസഞ്ചയങ്ങളുടെ ഘോഷയാത്രകരുമായി രംഗത്ത്  എത്തിയിട്ടുണ്ട്.


സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അഥവാ, സി ഡി സി . പൊതുജനസണക്ഷം സമർപ്പിച്ചിട്ടില്ലെന്നുള്ള പരാതി പലതലത്തിൽ നിന്നും ഇപ്പോഴും കേൾക്കുന്നു. ഓരോ ദിവസവും ആയിരങ്ങൾ കുടുംബത്തോടും കുട്ടികളോടും ആത്മമിത്രങ്ങളോടും ഏതാന്തതയിൽ വേദനയോടെ യാതൊരുവിധമായ അന്ത്യകർമ്മാനുഷ്ടാതികളും കൈക്കൊള്ളാതെ വെറും പ്ലാസ്റ്റിക്ക് കവറിൽ പൊതിയപ്പെട്ട് വിടപറയുന്നത് അധികമാരും അറിയുന്നില്ല. പുഷ്പചക്രങ്ങൾ ചേതനയറ്റ ശരീരത്തിൽ കൊടുംഭയംമൂലം ആരും അർപ്പിക്കുന്നുമില്ല.

വാക്‌സിനേഷൻ സ്വീകരിച്ചവർ യാദൃശ്ചികമായോ അഥവാ അനാസ്ഥകൊണ്ടോ മാസ്‌ക് അടക്കമുള്ള നിവാരണ മാർഗങ്ങളില്ലാതെ കൊറോണ രോഗികളുമായി ഇടപെട്ടാൽ പ്രതിരോധ ശക്തിയുള്ളതിനാൽ സ്വയം രോഗവിമുക്തരാവും. എന്നാൽ വാക്‌സിനേഷൻ ഷോട്ട് കിട്ടിയ വ്യക്തി അണുബാധ വാഹകൻ അഥവാ കാരിയർ ആയിരിക്കും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉച്ഛ്വാസ വായുവിൽക്കൂടിയും മലദ്വാരത്തിൽ കൂടിയും പുറത്തേക്ക് വരുന്ന കീഴ് വായുവിൽ കൂടിയും കൊറോണ വൈറസ് സമീപത്തുള്ളവരിലേക്ക് വിസർജിച്ചു രോഗാവസ്ഥയിലാക്കും. എല്ലാവിധമായ വാക്‌സിൻ നിർമ്മാണത്തിനും പൂർണ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നിർവ്വഹിക്കാൻ അനേക വർഷങ്ങൾ ആവശ്യമാണ്. ഹെഡറൽ ഗവൺമെന്റിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന വാക്‌സിൻ നിർമ്മാണ വിദഗ്ധരും ഫ്രെഡ് ഹട്ട്ചിൻസൺ ക്യാൻസർ റിസർച്ച് സെന്ററിലെ വാക്‌സിൻ വിദഗ്ധൻ ഡോ ലാറെ കോർണിഅടകക്കമുള്ള  വിദഗ്ധ സംഘത്തിന്റെ പഠനത്തിനുശേഷമാണ് വാക്‌സിൻ പൊതുജനത്തിന് സമർപ്പിച്ചത്.

ഫൈസറിന്റെയും മൊഡേണയുടെയും വാക്‌സിനേഷൻ ഔഷധങ്ങളുട പരീക്ഷണങ്ങൾ പൂർത്തീകരിച്ചതായുള്ള റിപ്പോർട്ടുകൾ അംഗീകരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ തുടർ പരീക്ഷണങ്ങൾ ആവശ്യമാണ്. വാക്‌സിൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കുവേണ്ടിയുള്ള പരീക്ഷണങ്ങളുടെ സഹായത്തിനായി എത്തിയ 75000 വൊളണ്ടിയേഴ്‌സിന്റെ പൂർണ ആരോഗ്യസ്ഥിതിയിൽ എന്തെങ്കിലും വ്യതിയാനം സംഭവിച്ചതായോ, രണ്ടാമത്തെ വാക്‌സിൻ ഷോട്ടിനു വേണ്ടി എല്ലാ വൊളണ്ടിയേഴ്‌സും കൃത്യമായി എത്തിയതായും പൊതുജനം അറിയണം. വാക്‌സിനേഷൻ സ്വീകരിച്ചവർ മുഖേന കൊറോണ വൈറസ് വ്യാപനമോ, അതുപോലെ വീണ്ടും രോഗം ബാധിക്കുന്നതായോ എന്ന നിരീക്ഷവും അനിവാര്യമാണ്.

അമേരിക്കയിലും കേരളമടക്കമുള്ള ചെറിയ വിഭാഗം മലയാളികൾ പരസ്യമായി കോവിഡ് 19 വാക്‌സിനേഷനെ പ്രതികൂലിച്ചുകൊണ്ടും, പരാമർശിച്ചുകൊണ്ടും പലതരം സംസാരം സാമാന്യ ശാസ്ത്രബോധം ഇല്ലാതെ നടത്തുന്നു.  വാക്‌സിനേഷൻ ഷോട്ട് എടുക്കുന്നതിനെ പ്രതികൂലിക്കുന്നതും,  നിരുൽസാഹപ്പെടുത്തുന്നതും ഖേദകരമാണ്. അനുദിനം ആയിരങ്ങൾ അന്ത്യയാത്രയിലാവുന്നതിൽ അശേഷം ഖേദമില്ലാതെയുള്ള സംസാരശൈലിയും അവസാനിപ്പിക്കേണ്ടതാണ്.


805 വൊളണ്ടിയേഴ്‌സിനെ ഉൾപ്പെടുത്തി ജോൺസമ്# ആന്റ് ജോൺസന്റെ സിംഗിൾ ഡോസ് വാക്‌സിന്റെ ഹാഫ് വേ പരീക്ഷണത്തിൽ 70 ശതമാനം വിജയിച്ചതായി ഈ വർഷം ജനുവരി 20 ന് കമ്പനി വ്യത്തങ്ങൾ പരസ്യമായി പ്രഖ്യാപിച്ചു. ഫെയിസ് 1, ഫെയിസ് 2, ഫെയിസ് 3 യും ഔപചാരികമായിട്ടുള്ള ഫെയിസ് 4 പരിപൂർണ പരീക്ഷണങ്ങൾക്കുശേഷം ജോൺസൺ ആന്റ് ജോൺസൺ പാർമസ്യൂട്ടിക്കൽ കമ്പനി നിയോഗിച്ച വാക്‌സിനേഷൻ സിംഗിൾ ഷോട്ട് കൊടുക്കുന്ന 45000 വൊളണ്ടിയേഴ്‌സിന്റെ പ്രതികരണം 90 ശതമാനത്തിലും അധികം വിജയകരമായിരിക്കുമെന്ന് ശക്തമായി പറയുന്നു.

സി ഡി സിയുടെ അനുമതിക്കുശേഷം ഫെബ്രുവരി മാസം അവസാനമായി ഒരു കോടി 20 ലക്ഷവും ജൂൺ മാസം അവസാനമായി 10 കോടി ഡോസ് വാക്‌സിനും ഉല്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജോൺസൺ ആന്റ് ജോൺസൺ. ഫൈസറിനും, മൊഡോണയ്ക്കും ഒപ്പം ജോൺസൺ ആന്റ് ജോൺസൺന്റെ വാക്‌സിനേഷൻ ഷോട്ട് ആരംഭിക്കുവാൻ സാധിച്ചാൽ നിഗമന കാലഘട്ടത്തിനു മുൻപായി കോവിഡ്-19 എന്ന വ്യാധിയുടെ വ്യാപനം അവസാനിക്കും.

ഇന്ത്യയിൽ ആരംഭിച്ച കോവിഷീൽഡ് വാക്‌സിനും കോവാക്‌സിനും യതോചിതം സാമൂഹ്യ സഹകരണത്തോടെ ഏവരും സ്വീകരിച്ചാൽ വേദനാജനകമായ ഈ മഹാമാരിയുടെ ദുരിതങ്ങളിൽ നിന്നും നമുക്ക് പുറത്തുകടക്കാം. ലോകത്തിലെ ഏറ്റവും വലിയ കോവിഡ് -19 വാക്‌സിനേഷൻ പരിപാടി 137 കോടി ജനതയുള്ള ഇന്ത്യയിൽ ആരംഭിച്ചതിനുള്ള അഭിനന്ദനം വേൾഡ് ഹെൽത്ത് ഓർഗനനൈസേഷനും വിവിധ രാജ്യങ്ങളും ഇതിനകം അറിയിച്ചുകഴിഞ്ഞിരിക്കയാണ്.  

LEAVE A REPLY

Please enter your comment!
Please enter your name here