മണ്ണാർക്കാട് : കുറ്റം മോഷണം, കട്ടത് സൈക്കിൾ, കാരണം തനിക്ക് ഇല്ലാത്തതു കൊണ്ട് !. അട്ടപ്പാടി ഷോളയൂരിലെ മൂന്നാംക്ലാസുക്കാരൻ്റെ കേസ് ഷോളയൂർ പോലിസ് സ്റ്റേഷനിലുമെത്തി. പരാതിക്കാർ അയൽവാസികൾ തന്നെ. വിഷയത്തിലിടപ്പെട്ട ഷോളയൂർ സർക്കിൾ ഇൻസ്പെക്ടർ വിനോദ് കൃഷ്ണ പ്രശ്നം ഒത്തുതീർപ്പാക്കി സൈക്കിൾ പരാതിക്കാർക്ക് തിരിച്ചു കൊടുത്തു.
എന്നാൽ സി ഐ വിനോദ് കൃഷ്ണയുടെ ഉള്ളിൽ  മൂന്നാം ക്ലാസുക്കാരൻ്റെ മുഖവും തൻ്റെ ബാല്യവും നീറ്റലായി. അദ്ദേഹം ജീപ്പുമെടുത്ത് ഗൂളിക്കടവിലേക്ക് വിട്ടു.
വ്യാപാരി നേതാവ് വി എം ലത്തീഫിൻ്റെ സൈക്കിൾ കടയിൽ നിന്നും സി ഐ സൈക്കിൾ വാങ്ങി. രണ്ടു പേരും കുശലാന്വേഷണത്തിനിടയിൽ സൈക്കിൾ വാങ്ങുന്നതിൻ്റെ ഉദ്ദേശവും സി ഐ കടയുടമയോട് പറഞ്ഞു. സി ഐ യുടെ നന്മ തിരിച്ചറിഞ്ഞ വ്യാപാരി ലത്തീഫിന് പണം വാങ്ങാൻ മനസു വന്നില്ല.
അങ്ങനെ ഷോളയൂരെത്തി മൂന്നാംക്ലാസുകാരനെ സൈക്കിളേല്പിച്ചു. കുഞ്ഞുഹൃദയത്തിൻ്റെ തെറ്റിന് വാനോളം നന്മയുള്ള ശിക്ഷ.
കുഞ്ഞുങ്ങളുടെ ചെറിയ തെറ്റിനുപോലും കഠിനശിക്ഷ നൽകുന്ന കുട്ടികളുടെ മനസ് തിരിച്ചറിയാത്ത രക്ഷിതാക്കളും സമൂഹവും ഒരുനിമിഷം ചിന്തിക്കേണ്ട സംഭവം

LEAVE A REPLY

Please enter your comment!
Please enter your name here