ജോസ്  കാടാപുറം

കെരളത്തിന്റെ ഒരു അനിവാര്യതയുടെ മറുപേരാണ് പിണറായി വിജയൻ. കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ സ്നേഹഭാജനമായി എങ്ങനെ ഈ മനുഷ്യർ പരിവർത്തനം ചെയ്യപ്പെട്ടു എന്ന് പഠിക്കാൻ ശ്രമിക്കുന്നവർ എത്തിപ്പെടുന്നത് ആ മനുഷ്യന്റെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിലും കാര്യശേഷിയിലും പ്രായോഗികമായ വികസന കാഴ്ചപ്പാടിലും ആയിരിക്കും.
 
 
 “ഒരിക്കലും നടപ്പാവില്ല, എല്ലാവരും കണക്കാണ് ” എന്ന് ശാപവാക്കുകൾ ഉരുവിട്ടിരുന്നവരെ ഇന്ന് എവിടെയും കണ്ടെത്താനാവില്ല എന്നതാണ് ഈ മനുഷ്യന്റെ വലിയ സംഭാവന. പരമ്പരാഗതമായ ചിന്താരീതികളെ കടപുഴക്കി പുത്തൻ ചിന്താരീതികളെ അവിടെ പ്രതിഷ്ഠിച്ചു. അതിനോട് പൊരുത്തപ്പെടാൻ കഴിയാതെ പ്രതിപക്ഷം കുഴങ്ങി. 
 
വിമർശിക്കാൻ ഒന്നുമില്ലാതെ വരുമ്പോഴുള്ളൊരു വിമർശനമുണ്ട് അതാണ് എല്ലാറ്റിലും അഴിമതിയും ക്രമക്കേടും സാങ്കേതികത്വവും ഉന്നയിക്കുക അതുവഴി ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നത്. ഇടതുപക്ഷ വിരുദ്ധ ശക്തികളെല്ലാം അതിനൊക്കെ പിന്നാലെ കൂടും.
 
വലിയ വികസന കാഴ്ചപ്പാടുകൾ ഉയർത്തുന്നു എന്ന് മേനിനടിക്കുന്ന മാധ്യമങ്ങളും പിന്തുടർന്നത് ഈ അറുപിന്തിരിപ്പൻ രീതികളാണ്. ഒരു മുത്തശ്ശി മാധ്യമം നടത്തിയ സർവേ നിങ്ങൾ കണ്ടതാണ് തലേ ദിവസം ആ ചാനലിന്റെ അവതാരിക ഉടുമ്പന്ചോലയിൽ പോയി നേരിട്ട് കണ്ടിട്ട്  പറയുന്നു മണിയാശാന് എതിരാളികൾ പോലും ഇല്ലന്ന് വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പിന്നീട് വരുന്ന അവരുടെ   സർവേയിൽ മണിയാശാൻ തോൽക്കുമെന്ന് പറയുന്ന ,സർവേയിൽ പുറകിലായ ഉമ്മൻ ചാണ്ടിയെ  മുന്നിലാകുന്നു ….   
 
അവരുടെ രീതി കേരളത്തിലെ ജാതികളുടെയും മതങ്ങളുടെയും അടിസ്ഥാനത്തിൽ രാഷ്ട്രതന്ത്രം മെനഞ്ഞെടുക്കലാണ്. ആ അർത്ഥത്തിൽ കേരളത്തിലെ അറുപിന്തിരിപ്പന്മാർ ഇവിടുത്തെ മാധ്യമങ്ങളാണ് എന്നകാര്യത്തിൽ തെല്ലും സംശയമില്ല. കേരളത്തിൽ ജാതീയത വളർത്തുന്നതിൽ ഇവർക്കുള്ള പങ്ക് മാറ്റാർക്കുമില്ല. 
 
കേരളത്തിൽ മറ്റൊരു നേതാവിനും അവകാശപ്പെടാനില്ലാത്ത ജനകീയത പിണറായി നേടിക്കഴിഞ്ഞു. ഒരു വയസ്സുള്ള കുഞ്ഞുങ്ങൾ മുതൽ 100 വയസ്സായ വൃദ്ധജനങ്ങൾവരെ ഒരുപോലെ ഇഷ്ടപ്പെടുന്ന നേതാവിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ചയുടെ രാസമാറ്റം പഠനവിഷമാക്കേണ്ടതാണ്. 
 
രു നീണ്ടകാലത്ത് മാധ്യമങ്ങൾ രൂപപ്പെടുത്തിയ വ്യാജനിർമ്മിതി ജനം തിരിച്ചറിഞ്ഞു. കേരളത്തെപ്പറ്റി, കേരളത്തിലെ ജനങ്ങളെപ്പറ്റി, അവരുടെ ജീവിതാവശ്യങ്ങളെപ്പറ്റി ഇത്ര ആഴത്തിലും പരപ്പിലും ചിന്തിച്ച് നയങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിയ മറ്റൊരു നേതാവ് കേരളത്തിലില്ല. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, അടിസ്ഥാനസൗകര്യവികസനം, ലൈഫ് ഭവനനിർമ്മാണം, വ്യവസായം, മലയോര കടലോര വികസനം, കുടിവെള്ളം, വൈദ്യുതി എന്നീ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ അഭിമാനാർഹമാണ്.
 
 സാധാരണ തെരഞ്ഞെടുപ്പ് വേളകളിൽ കേൾക്കാറുള്ള ആവലാതികളും പരാതികളും പരിഭവങ്ങളും ഭരണവിരുദ്ധ വികാരങ്ങളും ഈ തെരഞ്ഞെടുപ്പിൽ കേൾക്കാനില്ലാതായത് ഭരണാധികാരിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. നാടിനെ അറിഞ്ഞു ഭരിച്ചതിന്റെ ഫലമാണ്. ചരിത്രത്തിൽ ഒരിക്കലും കേട്ടുകേൾവി ഇല്ലാത്തവിധം പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 580 ഉം പൂർത്തീകരിച്ചതുകൊണ്ട് ഉണ്ടായ നേട്ടമാണത്. പ്രതിപക്ഷങ്ങളെ അപവാദങ്ങളിലേക്ക് തള്ളിവിട്ടത് ഈ സാഹചര്യമാണ്. പ്രതിപക്ഷം പാവങ്ങളുടെ വീട് മുടക്കി ഇന്ന് അവരുടെ അന്നം മുടക്കി നാളെ  അവരുടെ പെൻഷനും  മുടക്കും കേരളത്തിലെ ജനം ഭയക്കുന്നത് അതാണ് . 
 
അതുപോലെ  ഒരു ഭരണം പൂർത്തീകരിക്കുമ്പോൾ ആ ഭരണത്തിന് ചുക്കാൻ പിടിച്ചയാൾ ഏറ്റവും ജനസമ്മതി നേടിയെടുത്തതിന്റെ സാഹചര്യം ജനം അനുഭവിച്ചറിഞ്ഞു .
 
മലപ്പുറം പോലെയുള്ള പ്രദേശങ്ങളിൽപോലും ജനസമ്മതി ഇദ്ദേഹത്തിന് ലഭിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ജനം അവന്റെ കണ്മുന്നിൽ കണ്ട യാഥാർത്ഥ്യങ്ങളോട് സത്യസന്ധമായി പ്രതികരിക്കുന്നു എന്നത് മാത്രമാണ്. കണ്മുന്നിലെ സത്യങ്ങളാണ് കല്പിതകഥകളെക്കാൾ അവർക്ക് വിശ്വാസം. പൗരത്വനിയമം ന്യൂനപക്ഷങ്ങളെ ആസ്വസ്ഥമാക്കിയപ്പോൾ അദ്ദേഹം പറഞ്ഞു ” ആശങ്ക വേണ്ടാ, നാം സുരക്ഷിത മേഖലയിലാണ്.
 
 
ഈ സർക്കാർ ഉള്ളിടത്തോളം ഒരു ജനവിരുദ്ധ വർഗ്ഗീയ അജണ്ടകളും ഇവിടെ നടപ്പാക്കാൻ പോകുന്നില്ല, ഒരു വർഗ്ഗീയവാദിയുടെയും വോട്ട് ഇടതുപക്ഷത്തിന് ആവശ്യമില്ല, അത്തരക്കാരോട് ഒരു വിട്ടുവീഴ്ചയും ഇല്ല. ഇങ്ങനെ പറയാൻ യു ഡി എഫ് ന് തന്റേടം ഉണ്ടോ? മതനിരപേക്ഷ ചിന്താഗതിക്കാർ ഇടതുപക്ഷത്ത്‌ അണിചേർന്നുകൊണ്ട് മാത്രമേ അവരുടെ സമാധാനജീവിതം സംരക്ഷിക്കാനാവു ” ഈ വാക്കുകൾ ഇന്ത്യയിലിന്ന്‌ മറ്റേതു രാഷ്ട്രീയപാർട്ടിക്ക് പറയാനാവും. 
 
നാലോട്ട് ലക്ഷ്യമാക്കിയല്ല ഇടതുപക്ഷം അതിന്റെ നയങ്ങൾ രൂപപ്പെടുത്തുന്നത്. അതുകൊണ്ട് കേരളത്തിന്റെ ഐശ്വര്യസമ്പൂർണ്ണമായ അതിജീവനത്തിനു ഇടതുപക്ഷ ഭരണം ഒരനിവാര്യതയാണ്, സഖാവ് പിണറായി അമരത്ത് ഒരനിവാര്യതയാണ്. ഇടതുപക്ഷത്തോടൊപ്പം ആ ചരിത്രപരമായ അനിവാര്യത നമുക്ക് നിറവേറ്റാം. തുടരണം ഈ ഭരണം, ഉറപ്പാണ് എൽ ഡി എഫ്

LEAVE A REPLY

Please enter your comment!
Please enter your name here