കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ ഈ വർഷത്തെ താരലേലം നാളെ ഉച്ചകഴിഞ്ഞു 3 മുതൽ ചെന്നൈയിൽ നടക്കും. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം കാണാം. 164 ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ 292 പേരാണു മിനി ലേലത്തിൽ പങ്കെടുക്കുന്നത്. 8 ടീമുകളിലായി പരമാവധി 61 താരങ്ങൾക്ക് അവസരമൊരുങ്ങും. വിദേശതാരങ്ങളിൽനിന്ന് 22 പേർക്കാണു ടീമുകളുടെ വിളിയെത്തുക. താരലേലത്തിനു മുന്നോടിയായി എട്ടു ടീമുകളും ചേർന്ന് 139 താരങ്ങളെയാണ് നിലനിർത്തിയത്. 57 താരങ്ങളെ റിലീസ് ചെയ്തു. ലേലത്തിൽ ഏറ്റവുമധികം തുകയുമായെത്തുന്ന ടീം പഞ്ചാബ് കിങ്സാണ്. 5 വിദേശതാരങ്ങളുൾപ്പെടെ 9 കളിക്കാരെ തേടുന്ന കിങ്സിന് 53.2 കോടി രൂപ ലേലത്തിൽ ചെലവഴിക്കാം. മലയാളി താരം സഞ്ജു സാംസൺ നായകനാകുന്ന രാജസ്ഥാൻ റോയൽസാണു ലേലത്തുകയിൽ രണ്ടാമത്; 37.85 കോടി.

മൂന്നു വിദേശതാരങ്ങളുൾപ്പെടെ 9 പേർക്കാകും റോയൽസിന്റെ വിളിയെത്തുക. 35.4 കോടിയുള്ള ബെംഗളൂരു റോയൽ ചാലഞ്ചേഴ്സാണു 3–ാം സ്ഥാനത്ത്. ലേലത്തിൽ ഏറ്റവും കൂടുതൽ കളിക്കാരെ തേടുന്ന ടീമും ബെംഗളൂരുവാണ്. ഡൽഹിയിൽ നിന്നു 2 താരങ്ങളെ (ഓസീസ് ഓൾറൗണ്ടർ ഡാനിയൽ സാംസും ഹർഷൽ പട്ടേലും) ട്രേഡിങ് വിൻഡോയിലൂടെ സ്വന്തമാക്കിയിട്ടുള്ള ബെംഗളൂരുവിന് ഇനി 11 പേരെക്കൂടി കൂടെക്കൂട്ടാം. ഇതിൽ മൂന്ന് വിദേശ താരങ്ങളും ഉൾപ്പെടുന്നു.

കാര്യമായ മാറ്റങ്ങൾക്കു ശ്രമിക്കാത്ത രണ്ടു ടീമുകൾ ഹൈദരാബാദും കൊൽക്കത്തയുമാണ്. നിലവിലെ ടീം ഏറെക്കുറെ നിലനിർത്തിയ ഇരുസംഘങ്ങളും 5 താരങ്ങളെ മാത്രമേ റിലീസ് ചെയ്തിട്ടുള്ളൂ. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിന്റെ വിദേശനിരയിലാണു പ്രകടമായ മാറ്റം. മുംബൈ ഒഴിവാക്കിയ ഏഴിൽ 5 പേരും വിദേശതാരങ്ങൾ.

∙ ടീമുകളും ലേലത്തുകയും (തുക രൂപയിൽ)

∙ കിങ്സ് ഇലവൻ 53.20 കോടി

∙ രാജസ്ഥാൻ റോയൽസ് 37.85 കോടി

∙ റോയൽ ചാലഞ്ചേഴ്സ് 35.40 കോടി *

∙ ചെന്നൈ സൂപ്പർ കിങ്സ് 19.90 കോടി

∙ മുംബൈ ഇന്ത്യൻസ് 15.35 കോടി

∙ ഡൽഹി ക്യാപ്പിറ്റൽസ് 13.40 കോടി

∙ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 10.75 കോടി

∙ സൺറൈസേഴ്സ് ഹൈദരാബാദ് 10. 75 കോടി

∙ ഓരോ ടീമുകളും നിലനിർത്തിയ താരങ്ങൾ

കിങ്സ് ഇലവൻ പഞ്ചാബ്

കെ.എൽ. രാഹുൽ, ക്രിസ് ഗെയ്ൽ, മായങ്ക് അഗർവാൾ, മൻദീപ് സിങ്, സർഫറാസ് ഖാൻ, ദീപക് ഹൂഡ, പ്രഭ്സിമ്രാൻ സിങ്, മുഹമ്മദ് ഷമി, നിക്കോളാസ് പുരാൻ, ക്രിസ് ജോർദാൻ, ദർഷൻ നൽകണ്ഡ, രവി ബിഷ്ണോയ്, മുരുകൻ അശ്വിൻ, അർഷ്ദീപ് സിങ്, ഹർപ്രീത് ബ്രാർ, ഇഷാൻ പോറെൽ

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ

വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, യുസ്‌വേന്ദ്ര ചെഹൽ, ദേവ്ദത്ത് പടിക്കൽ, വാഷിങ്ടൻ സുന്ദർ, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി, ജോഷ്വ ഫിലിപ്പെ, ഷഹബാസ് അഹമ്മദ്, ആദം സാംപ, കെയ്ൻ റിച്ചാർഡ്സൻ, പവൻ ദേശ്പാണ്ഡെ

ഡൽഹി ക്യാപിറ്റൽസ്

ശിഖർ ധവാൻ, പൃഥ്വി ഷാ, അജിൻക്യ രഹാനെ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, അമിത് മിശ്ര, ഇഷാന്ത് ശർമ, രവിചന്ദ്രൻ അശ്വിൻ, ലളിത് യാദവ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, പ്രവീൺ ദുബെ, കഗീസോ റബാദ, ആൻറിച് നോർട്യ, മാർക്കസ് സ്റ്റോയ്നിസ്, ഷിംറോൺ ഹെറ്റ്മെയർ, ക്രിസ് വോക്സ്, ഡാനിയൽ സാംസ്

മുംബൈ ഇന്ത്യൻസ്

രോഹിത് ശർമ, ക്വിന്റൻ ഡികോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ക്രിസ് ലിൻ, അൻമോൽപ്രീത് സിങ്, സൗരഭ് തിവാരി, ആദിത്യ താരെ, കീറൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, അനുകൂൽ റോയ്, ജസ്പ്രീത് ബുമ്ര, ട്രെന്റ് ബോൾട്ട്, രാഹുൽ ചാഹർ, ജയന്ത് യാദവ്, ധവാൽ കുൽക്കർണി, മൊഹ്സിൻ ഖാൻ

സൺറൈസേഴ്സ് ഹൈദരാബാദ്

ഡേവിഡ് വാർണർ, കെയ്ൻ വില്യംസൻ, മനീഷ് പാണ്ഡെ, പ്രിയം ഗാർഗ്, വിരാട് സിങ്, വൃദ്ധിമാൻ സാഹ, ജോണി ബെയർസ്റ്റോ, ശ്രീവത്സ് ഗോസ്വാമി, വിജയ് ശങ്കർ, മുഹമ്മദ് നബി, മിച്ചൽ മാർഷ്, ജെയ്സൻ ഹോൾഡർ, അഭിഷേക് ശർമ, അബ്ദുൽ സമദ്, ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ, ടി.നടരാജൻ, സന്ദീപ് ശർമ, ഖലീൽ അഹമ്മദ്, സിദ്ധാർഥ് കൗൾ, ബേസിൽ തമ്പി, ഷഹബാസ് നദീം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ദിനേഷ് കാർത്തിക്, നിതീഷ് റാണ, ശുഭ്മാൻ ഗിൽ, റിങ്കു സിങ്, ഒയിൻ മോർഗൻ രാഹുൽ ത്രിപാഠി, സുനിൽ നരൈൻ, ആന്ദ്രെ റസ്സൽ, പാറ്റ് കമ്മിൻസ്, വരുൺ ചക്രവർത്തി, ലോക്കി ഫെർഗൂസൻ, കുൽദീപ് യാദവ്, കംലേഷ് നാഗർകോട്ടി, ശിവം മാവി, പ്രാസിദ് കൃഷ്ണ, സന്ദീപ് വാരിയർ

രാജസ്ഥാൻ റോയൽസ്

സഞ്ജു സാംസൺ, മനൻ വോഹ്റ, ഡേവിഡ് മില്ലർ, ജോസ് ബട്‍ലർ, യശ്വസ്വി ജയ്സ്വാൾ, റോബിൻ ഉത്തപ്പ, അനൂജ് റാവത്ത്, ബെൻ സ്റ്റോക്സ്, രാഹുൽ തെവാത്തിയ, മഹിപാൽ ലോംറോർ, റയാൻ പരാഗ്, ജോഫ്ര ആർച്ചർ, ജയ്‌ദേവ് ഉനദ്കട്, കാർത്തിക് ത്യാഗി, ശ്രേയസ് ഗോപാൽ, മായങ്ക് മാർക്കണ്ഡെ, ആൻഡ്രൂ ടൈ

 

LEAVE A REPLY

Please enter your comment!
Please enter your name here