ന്യൂഡൽഹി: ക്രിക്കറ്റ്​ താരം സചിൻ ടെണ്ടുൽക്കറിന്​ കോവിഡ്​ സ്ഥിരീകരിച്ചതിന്​ പിന്നാലെ വിരമിച്ച ഇന്ത്യൻ ഓൾറൗണ്ടർ യൂസഫ്​ പത്താനും രോഗം​ സ്ഥിരീകരിച്ചു. പത്താൻ തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​.

കോവിഡ്​ സ്ഥിരീകരിച്ചതോ​െട താൻ വീട്ടിൽ ക്വാറന്‍റീനിലാണെന്നും ആവശ്യമായ മുൻകരുതലുകളും ചികിത്സയും സ്വീകരിച്ചിട്ടുണ്ടെന്നും പത്താൻ അറിയിച്ചു. താനുമായി സമ്പർക്കത്തിലേർ​പ്പെട്ടവർ കോവിഡ്​ ടെസ്റ്റ്​ നടത്തണമെന്നും അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

കോവിഡ്​ സ്ഥിരീകരിച്ച സചിൻ ടെണ്ടുൽക്കർ മുംബൈയിലെ വീട്ടിൽ ക്വാറന്‍റീനിൽ കഴിയുകയാണ്​.

മാർച്ച്​ 21ന്​ നടന്ന റോഡ്​ സേഫ്​റ്റി ടൂർണമെൻറിൽ ഇന്ത്യ ലെജൻസിനായി സചിനും പത്താനും ഒരുമിച്ച്​ കളിച്ചിരുന്നു. മത്സരം കാണാൻ കാണികൾക്കും അനുവാദമുണ്ടായിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here