മുംബൈ: കോവിഡ് 19 ബാധിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച് ആറു ദിവസത്തിനു ശേഷമാണ് സച്ചിനെ ആശുപത്രിയിലേക്കു മാറ്റുന്നത്.

മാര്‍ച്ച് 27-നാണ് സച്ചിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതിനു പിന്നാലെ സച്ചിനൊപ്പം റോഡ് സേഫ്റ്റി വേള്‍ സീരീസ് ടൂര്‍ണമെന്റില്‍ കളിച്ച ബദ്രിനാഥ്, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

‘നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി. മുന്‍കരുതലെടുക്കണമെന്ന മെഡിക്കല്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഞാന്‍ ആശുപത്രിയിലാണ്. കുറച്ചു ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായി ഇരിക്കുക.
ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും എന്റെ ടീം അംഗങ്ങള്‍ക്കും ആശംസകള്‍’- സച്ചിന്‍ ട്വീറ്റു ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here