ആ​ന്റി​ഗ്വ​:​ ​വെ​സ്റ്റിൻ​ഡീ​സും​ ​ശ്രീ​ല​ങ്ക​യും​ ​ത​മ്മി​ലു​ള്ള​ ​ടെ​സ്‌​റ്റ് പ​ര​മ്പ​ര​യി​ലെ​ ​ര​ണ്ടാ​മ​ത്തേ​യും​ ​അ​വ​സാ​ന​ത്തേ​യും​ ​മ​ത്സ​ര​വും​ ​സ​മ​നി​ല​യി​ൽ​ ​ക​ലാ​ശി​ച്ചു.​ ​ആ​ദ്യ​ത്തെ​ ​മ​ത്സ​ര​വും​ ​സ​മ​നി​ല​യി​ൽ​ ​അ​വ​സാ​നി​ച്ചി​രു​ന്നു.​ 376​ ​റ​ൺ​സി​ന്റെ​ ​വി​ജ​യ​ല​ക്ഷ്യം​ ​പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ​ ​ശ്രീ​ല​ങ്ക​ ​സ​മ​നി​ല​യ്ക്കാ​യാ​ണ് ​ബാ​റ്റ് ​ചെ​യ്ത​ത്.​ ​ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ​ ​ശ്രീ​ല​ങ്ക​ ​ര​ണ്ട് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 193​ ​റ​ൺ​സെ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​ദി​മു​ത് ​ക​രു​ണ​ര​ത്‌​നെ​ 75​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ ​
ഫെ​ർ​ണാ​ണ്ടോ​ 66​ ​റ​ൺ​സെ​ടു​ത്തു.​ ​സ്കോ​ർ​:​ 354​/10,​​​ 280​/4​ ​ഡി​ക്ല​യേ​ർ​ഡ്.​ ​ശ്രീ​ല​ങ്ക​ 258​/10,​​​ 193​/2.​വി​ൻ​ഡീ​സി​ന്റെ​ ​ക്രെ​യ്ഗ് ​ബ്രാ​ത്ത്​​വെ​യ്റ്റ് ​മ​ത്സ​ര​ത്തി​ലെ​ ​താ​ര​മാ​യും​ ​ശ്രീ​ല​ങ്ക​യു​ടെ​ ​സു​രം​ഗ​ ​ല​ക്മ​ൽ​ ​പ​ര​മ്പ​ര​യു​ടെ​ ​താ​ര​മാ​യും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here