ചെന്നൈ: ദേശീയ ക്രിക്കറ്റിൽ മുഖം കാണിച്ചിട്ട്​ ഏറെയായെങ്കിലും പണമൊഴുകുന്ന ഇന്ത്യൻ പ്രിമിയർ ലീഗിൽ സൂപർ താരം എം.എസ്​ ധോണി പാഡഴിക്കില്ലെന്ന്​ ഉറപ്പുനൽകി ചെന്നൈ സൂപർ കിങ്​സ്​. മൂന്നു തവണ ചാമ്പ്യൻമാരായ ചെന്നൈക്കൊപ്പം ധോണിക്കിത്​ അവസാന ഐ.പി.എൽ ആകില്ലെന്ന്​ ടീം ചീഫ്​ എക്​സിക്യുട്ടീവ്​ കാശി വിശ്വനാഥൻ പറഞ്ഞു.

കഴിഞ്ഞ ഐ.പി.എല്ലിൽ ​​േപ്ലഓഫ്​ പോലുമില്ലാതെ പുറത്തായ ടീമിന്‍റെ മോശം പ്രകടനത്തിനു കാരണം മികച്ച ചില താരങ്ങളുടെ അഭാവമാണെന്നും ചിലർ കോവിഡ്​ പിടിച്ച്​ പുറത്തിരിക്കുകയായിരുന്നുവെന്നും കാശി വിശ്വനാഥൻ പറയുന്നു. ഇത്തവണ പ​േക്ഷ, പരിശീലനം നേരത്തെ ആരംഭിച്ചിട്ടുണ്ട്​. ധോണിയുടെ അവസാന ഐ.പി.എൽ

ആകില്ലെന്നാണ്​ മനസ്സിലാക്കുന്നതെന്നും അത്​ വ്യക്​തിഗതമായ അഭിപ്രായമാണെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

രവീന്ദ്ര ജഡേജ, സുരേഷ്​ റെയ്​ന തുടങ്ങിയ വെറ്ററൻ താരങ്ങളെ കുറിച്ചും ടീം മാനേജ്​മെന്‍റിന്‍റെ പ്രതീക്ഷ കാശി വിശ്വനാഥൻ പങ്കുവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here