ന്യൂഡൽഹി: കീറൺ പൊള്ളാർഡിന്റെ വീര്യത്തിന്‌ മുമ്പിൽ ചെന്നൈ സൂപ്പർ കിങ്‌സ്‌ തലകുനിച്ചു. അവസാന പന്തുവരെ നീണ്ട പോരിൽ മുംബൈ ഇന്ത്യൻസ്‌ നാല്‌ വിക്കറ്റിന്‌ ചെന്നൈയെ വീഴ്‌ത്തി. 34 പന്തിൽ 87 റണ്ണുമായി പൊള്ളാർഡ്‌ പുറത്താകാതെ നിന്നു. അവസാന ഓവറിൽ 16 റണ്ണായിരുന്നു ജയിക്കാൻ. ലുങ്കി എൻഗിഡിയുടെ ഈ ഓവറിൽ ഒരു സിക്‌സറും രണ്ട്‌ ഫോറും ഉൾപ്പെടെ പൊള്ളാർഡ്‌ വിജയറൺ അടിച്ചെടുത്തു. ആകെ എട്ട്‌ സിക്‌സറും ആറ്‌ ഫോറും ഈ വിൻഡീസുകാരൻ പായിച്ചു.ചെന്നൈയുടെ രണ്ട്‌ വിക്കറ്റും പൊള്ളാർഡ്‌ സ്വന്തമാക്കി.

സ്‌കോർ: ചെന്നൈ 4–-218, മുംബൈ 6–-219.

രോഹിത്‌ ശർമ (35), ക്വിന്റൺ ഡി കോക്ക്‌ (38), ക്രുണാൾ പാണ്ഡ്യ (32) എന്നിവരും മുംബൈ നിരയിൽ തിളങ്ങി.  
അമ്പാട്ടി റായുഡുവിന്റെ ഉശിരൻ ഇന്നിങ്‌സിലാണ്‌ ചെന്നൈ മികച്ച സ്‌കോർ നേടിയത്‌. 27 പന്തിൽ 72 റണ്ണാണ്‌ റായുഡു അടിച്ചെടുത്തത്‌. ഏഴ്‌ സിക്‌സറും നാലു ബൗണ്ടറിയും. ‌ഫാഫ്‌ ഡു പ്ലെസിസും (28 പന്തിൽ 50), മോയീൻ അലിയും (36 പന്തിൽ 58) മിന്നി.

LEAVE A REPLY

Please enter your comment!
Please enter your name here