പോര്‍ട്ടോ: ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായുള്ള ഇംഗ്ലീഷ് ക്ലബുകളുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ചെല്‍സിക്ക് കിരീടം. ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടില്ലെന്ന റെക്കോര്‍ഡ് തിരുത്തിക്കുറിക്കാനിറങ്ങിയ സിറ്റിയെ മികച്ച പ്രതിരോധത്തിലൂടെ തടഞ്ഞു നിര്‍ത്തിയ ചെല്‍സി, ഒന്നാം പകുതിയില്‍ നേടിയ ഗോളിലാണ് കിരീടം സ്വന്തമാക്കിയത്. 42ാം മിനിറ്റില്‍ കായ് ഹാവെര്‍ഡ്സാണ് വിജയ ഗോള്‍ നേടിയത്. 2012ന് ശേഷം ആദ്യമായാണ് ചെല്‍സി കിരീടത്തില്‍ മുത്തമിടുന്നത്.