ന്യൂഡൽഹി: 21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്​റ്റ്​ ക്രിക്കറ്റ്​ ബാറ്റ്​സ്​മാനായി സചിൻ ടെണ്ടുൽക്കർ. സ്​റ്റാർ സ്​പോർട്​സ്​ നടത്തിയ സർവേയിലാണ്​ സചിൻ ഒന്നാമതെത്തിയത്​. കമ​േൻററ്റർമാരിലും നിന്നും ജനങ്ങളിലും നിന്നും അഭിപ്രായം തേടിയാണ്​ സ്​റ്റാർ സ്​പോർട്​സ്​ ഏറ്റവും മികച്ച ടെസ്​റ്റ്​ ബാറ്റ്​സ്​മാനെ തെരഞ്ഞെടുത്തത്​​.

വി.വി.എസ്​ ലക്ഷ്​മൺ, ഇർഫാൻ പത്താൻ, അകാശ്​ ചോപ്ര തുടങ്ങിയവർ ഉൾപ്പെട്ടതായിരുന്നു ഏറ്റവും മികച്ച ബാറ്റസ്​മാനെ തെരഞ്ഞെടുക്കാനുള്ള കമ​േൻററ്റർമാരുടെ പാനൽ. സചിനും ശ്രീലങ്കയുടെ കുമാർ സംഗക്കാരയും തമ്മിലായിരുന്നു പ്രധാന പോരാട്ടാം. മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം സുനിൽ ഗവാസ്​കറാണ്​ 21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്​റ്റ്​ ബാറ്റ്​സ്​മാനെ ​പ്രഖ്യാപിച്ചുള്ള സ്​റ്റാർ സ്​പോർട്​സി​െൻറ വിഡിയോ പങ്കുവെച്ചത്​.

2013ലാണ്​ സചിൻ ടെണ്ടുൽക്കർ ടെസ്​റ്റ്​ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്​. ടെസ്​റ്റ്​ മത്സരങ്ങളിൽ 15,921 റൺസും 51 സെഞ്ച്വറികളും സചിൻ നേടിയിട്ടുണ്ട്​. ടെസ്​റ്റ്​ ക്രിക്കറ്റിൽ അദ്ദേഹം കുറിച്ച പല റെക്കോർഡുകളും ഇനിയും ആർക്കും മറികടക്കാനായിട്ടില്ല. 16ാം വയസിൽ പാകിസ്​താനെതിരെയായിരുന്നു സചി​െൻറ ടെസ്​റ്റ്​ അരങ്ങേറ്റം. 17ാം വയസിൽ അദ്ദേഹം ആദ്യ സെഞ്ച്വറി നേടി. ഇന്ത്യക്കായി ടെസ്​റ്റ്​ ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു സചിൻ ടെണ്ടുൽക്കർ.

LEAVE A REPLY

Please enter your comment!
Please enter your name here