ടോക്യോ: മേരി കോമിന്റെ ബോക്സിംഗ് റിംഗിലെ മെഡൽ നഷ്ടമായിരുന്നു ഇന്നലത്തെ ഇന്ത്യയുടെ നോവ്. എന്നാൽ അത് മറക്കാൻ സഹായിച്ച് ഇന്ത്യയുടെ മറ്റൊരു വനിതാ ബോക്സിംഗ് താരം ലൊവ്ലീന ബൊ‌ർഗൊഹെയ്ൻ ടോക്യോ ഒളിമ്പിക്സ് വനിതകളുടെ വാൾട്ടർ വെയിറ്റ് സെമിയിൽ കടന്നു. 64 – 69 കിലോ വിഭാഗത്തിൽ ചൈനീസ് തായ്പേയിയുടെ ചിൻ ചെന്നിനെ 4 – 1 സ്‌പ്ലിറ്റ് ഡിസിഷൻ വഴിയാണ് ലൊവ്ലീന പരാജയപ്പെടുത്തിയത്. ഇന്നലെ മേരി കോമിന്റെ ഇടിക്കൂട്ടിലെ പരാജയവും സ്‌പ്ലിറ്റ് ഡിസിഷൻ വഴിയായിരുന്നു. ഒളിമ്പിക്സ് ബോക്സിംഗിൽ സെമിയിൽ കടക്കുന്ന എല്ലാ താരങ്ങൾക്കും മെഡൽ ലഭിക്കുമെന്നതിനാൽ ഇന്ത്യക്ക് കുറഞ്ഞത് ഒരു വെങ്കലമെങ്കിലും ഈ ഇനത്തിൽ നിന്ന് ഇനി കിട്ടും.

മൂന്ന് റൗണ്ട് നീണ്ടു നിന്ന പോരാട്ടത്തിൽ ആദ്യ റൗണ്ട് 3 – 2 ന് ലോവ്ലീന വിജയിച്ചു. അഞ്ച് ജഡ്ജുമാരിൽ മൂന്ന് പേരും ഇന്ത്യൻ താരത്തിന് അനുകൂലമായിട്ടാണ് വിധിയെഴുതിയത്. രണ്ടാം റൗണ്ടിൽ ആക്രമണകാരിയായി മാറിയ ലൊവ്ലീനയുടെ കടന്നാക്രമണത്തിൽ ചൈനീസ് തായ്പേയി താരം കുഴഞ്ഞു പോയി. ഏകപക്ഷീയ വിജയമാണ് ലൊവ്ലീന ആ റൗണ്ടിൽ നേടിയത്. മൂന്നാമത്തേതും അവസാനത്തേതുമായ റൗണ്ട് 4 – 1ന് സ്വന്തമാക്കിയതോടെ ലൊവ്ലീന സെമി പ്രവേശനവും ഉറപ്പാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here