കൊളംബോ: ശ്രീലങ്കൻ പര്യടനവുമായി കഴിയുന്ന ഇന്ത്യൻ ടീമിൽ സമ്മർദം ഇരട്ടിയാക്കി രണ്ടു പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. യുസ്​വേന്ദ്ര ചഹലും കൃഷ്​ണപ്പ ഗൗതമുമാണ് ഏറ്റവുമൊടുവിൽ​ വൈറസ്​ ബാധിതരായത്​. ഇരുവരും ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിനൊപ്പമു​െ​ണ്ടങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും ട്വന്‍റി20യിൽ കളിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കോവിഡ്​ പോസിറ്റീവായ ക്രുനാൽ പാണ്ഡ്യയിൽനിന്നാകാം ഇരുവർക്കും പകർന്നതെന്നാണ്​ കരുതുന്നത്​.

ഇതോടെ, പര്യടനം പൂർത്തിയാക്കി ഇന്ത്യൻ ടീം മടങ്ങിയാലും ഇരുവരും ലങ്കയിൽ തുടരും. ക്രുനാൽ പാണ്ഡ്യ കോവിഡ്​ ബാധിതനായതിനെ തുടർന്ന്​ രണ്ടാമത്തെ മത്സരം ഒരു ദിവസം നീട്ടിയിരുന്നു. ഇതോടെ രണ്ടും മൂന്നും ട്വന്‍റി20 മത്സരങ്ങളിൽ അടുത്തടുത്ത ദിനങ്ങളിൽ നടത്തേണ്ടിവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here