ദുബൈ: ചെന്നൈയെ വയസൻ പടയെന്ന്​ കളിയാക്കിയവർ അറിയാൻ… 30 പിന്നിട്ട കു​േറ ‘കിളവന്മാർ’ ഇതാ ഐ.പി.എൽ 2021 കലാശക്കൊട്ടിൽ എത്തിയിരിക്കുന്നു. അതും കളി നിർത്താനായില്ലേയെന്ന്​ കൂറേ പരിഹാസം കേട്ട ക്യാപ്​റ്റൻ ധോണി മാജിക്കിൽ. അതേ, ക്യാപ്​റ്റൻ കൂൾ മഹേന്ദ്ര സിങ്​ ധോണിയുടെ ഫിനിഷിങ്​ സ്​കിൽ ഒരിക്കൽ കൂടി ക്രിക്കറ്റ്​ ലോകം മനോഹരമായി ആസ്വദിച്ച ഐ.പി.എൽ ഒന്നാം​ ​പ്ലേ ഓഫ്​ പോരാട്ടത്തിൽ ഋഷഭ്​ പന്തിന്‍റെ യുവ നിരയെ നാലുവിക്കറ്റിന്​ തോൽപിച്ച്​ ചെന്നൈ സൂപ്പർ കിങ്​സ്​ ഫൈനലിൽ പ്രവേശിച്ചു. അവസാനം വരെ ട്വന്‍റി20 ത്രില്ലർ ചൂട്​ കെടാതെ മുന്നേറിയ മത്സരത്തിൽ ആറു പന്തിൽ പുറത്താകാതെ 18 റൺസ്​ എടുത്ത്​ ക്യാപ്​റ്റൻ ധോണിയാണ്​ ഡൽഹി ക്യാപ്പിറ്റൽസിൽ നിന്നും മത്സരം റാഞ്ചിയെടുത്തത്​. മൂന്നുംഫോറും ഒരു സിക്​സും പറത്തിയാണ്​ ധോണി ഡൽഹി ജയിക്കുമെന്ന്​ അവസാന നിമിഷം തോന്നിച്ച മത്സരം വഴിതിരിച്ചുവിട്ടത്​. ഋതുരാജ്​ ഗെയ്​ക്ക്​ വാദും (58 പന്തിൽ 70) റോബിൻ ഉത്തപ്പയും(44 പന്തിൽ 63) കൊളുത്തിയ തീപന്തമാണ്​ ധോണി കെടാതെ കാത്തുസൂക്ഷിച്ചത്​. സ്​കോർ: ഡൽഹി ക്യാപിറ്റൽസ്​: 172/5(20 ഓവർ), ചെന്നൈ സൂപ്പർ കിങ്​സ്​: 173/6(19.4).

LEAVE A REPLY

Please enter your comment!
Please enter your name here