മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങള്‍ക്ക് പുതിയ ഭക്ഷണക്രമവും നിയന്ത്രണവും ഏര്‍പ്പെടുത്തി. മാംസ വിഭവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് കൂടുതല്‍ വിവാദം സൃഷ്ടിച്ചത്. ഭക്ഷണക്രമത്തില്‍ പോര്‍ക്ക്, ബീഫ് വിഭവങ്ങള്‍ പരാമവധി ഒഴിവാക്കാനാണ് തീരുമാനം. എന്നാല്‍, മാംസം കഴിക്കണമെന്ന് താല്‍പര്യമുളളവര്‍ക്ക് ‘ഹലാല്‍’ മാംസം മാത്രം കഴിക്കാം.

താരങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താന്‍ എന്നപേരിലാണ് ഭക്ഷണക്രമത്തില്‍ ഇങ്ങനെയൊരും നിയന്ത്രണം കൊണ്ടുവന്നത്. കൂടാതെ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി താരങ്ങളുടെ ഭക്ഷണക്രമത്തിലും സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ടെന്ന് ‘എന്‍ഡിടിവി’ റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐ ഭക്ഷണക്രവുമായി ബന്ധപ്പെട്ട നിര്‍ദേശവും പുറത്തുവിട്ടിരുന്നു.

ബയോ സെക്യുര്‍ ബബ്‌ളിലെ തുടര്‍ച്ചയായി ബുദ്ധിമുട്ടുന്ന താരങ്ങള്‍ക്ക്, ഭക്ഷണക്രമത്തിലെ നിയന്ത്രണം കുടൂതല്‍ വെല്ലുവിളിയാക്കുമെന്ന് ഒരു കൂട്ടം ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. മാംസ ഭക്ഷണം ഉപയോഗിക്കുന്നവര്‍ അത് ‘ഹലാല്‍’ ആണെന്ന് ഉറപ്പുവരുത്തുന്ന നിര്‍ദേശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here