ന്യൂഡല്‍ഹി: 2022 വനിതാ ലോകകപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കുളള ടീമിനെയും ബിസിസിഐ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ബാറ്റര്‍ ജെമീമയ്ക്ക് ടീമില്‍ ഇടം ലഭിച്ചില്ല. 15 അംഗ വനിതാ ടീമിനെ മിതാലി രാജ് നയിക്കും. ഹര്‍മന്‍പ്രീത് കൗറാണു വൈസ് ക്യാപ്റ്റന്‍. പേസ് ബോളര്‍ ശിഖ പാണ്ഡെയ്ക്കും ടീമില്‍ അവസരം ലഭിച്ചില്ല.
അതേസമയം 2021ല്‍ ഓള്‍ റൗണ്ട് മികവില്‍ ഇന്ത്യയ്ക്കായി തിളങ്ങിയ സ്‌നേഹ് റാണ ടീമിലുണ്ട്. 2022 മാര്‍ച്ച് ആറിന് ബേ ഓവലില്‍ പാക്കിസ്ഥാനെതിരെയാണ് ലോകകപ്പ് പോരാട്ടം. ഫെബ്രുവരിയില്‍ ന്യൂസീലന്‍ഡിനെതിരെ അഞ്ച് ഏകദിന മത്സരങ്ങളടക്കിയ പരമ്പരയും ടീം ഇന്ത്യ കളിക്കുന്നുണ്ട്. പീന്നിടു ന്യൂസിലന്‍ഡ്, വിന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ബംഗ്ലദേശ് ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെയും ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here