കേ​പ്ടൗ​ണ്‍: ഒ​ടു​വി​ൽ എ​ല്ലാ പ​ഴി​ക​ൾ​ക്കും പ​രി​ഹാ​രം ചെ​യ്ത് ഋ​ഷ​ഭ് പ​ന്ത് സെ​ഞ്ചു​റി ക​ണ്ടെ​ത്തി. കേ​പ്ടൗ​ണി​ൽ സെ​ഞ്ചു​റി​യു​മാ​യി പു​റ​ത്താ​കാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ പ​ന്തി​ന്‍റെ (198) ബ​ല​ത്തി​ൽ ഇ​ന്ത്യ 211 റ​ൺ​സി​ന്‍റെ ലീ​ഡ് സ്വ​ന്ത​മാ​ക്കി. ഒ​രു സെ​ഷ​നും ര​ണ്ട് ദി​വ​സ​വും ബാ​ക്കി​നി​ൽ​ക്കെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വി​ജ​യ​ല​ക്ഷ്യം 212 റ​ൺ​സ്.

പ​ന്തി​ന്‍റെ സെ​ഞ്ചു​റി മാ​ത്ര​മാ​യി​രു​ന്നു ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​ക്ക് എ​ടു​ത്തു​പ​റ​യാ​ൻ. പ​ന്തി​നെ കൂ​ടാ​തെ കെ.​എ​ൽ രാ​ഹു​ലും (10) ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും (29) മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ൽ ര​ണ്ട​ക്കം ക​ട​ന്ന​വ​ർ. ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ട്ടു​കൊ​ടു​ത്ത 28 റ​ൺ​സ് എ​ക്സ്ട്രാ കൂ​ടി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ സ്ഥി​തി ഇ​തി​ലും ദ​യ​നീ​യ​മാ​കു​മാ​യി​രു​ന്നു.

കോ​ഹ്‌​ലി ഏ​റെ​നേ​രം ക്രീ​സി​ൽ നി​ന്നെ​ങ്കി​ലും റ​ൺ​സ് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വി​ഷ​മി​ച്ചു. 143 പ​ന്ത് ആ​ണ് കോ​ഹ്‌​ലി നേ​രി​ട്ട​ത്. 2016 മു​ത​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഒ​രു ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ കോ​ഹ്‌​ലി​യെ​ക്കാ​ൾ കൂ​ടു​ത​ൽ പ​ന്തു​ക​ൾ നേ​രി​ട്ട ഒ​രേ​യൊ​രു സ​ന്ദ​ർ​ശ​ക ബാ​റ്റ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ ഡോം ​സി​ബ്ലി (2020ൽ 387 ​പ​ന്ത്).

ഏ​ക​ദി​ന ശൈ​ലി​യി​ൽ ബാ​റ്റ് വീ​ശി​യാ​ണ് പ​ന്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ​മാ​ർ​ക്കു​മേ​ൽ ആ​ധി​പ​ത്യം നേ​ടി​യ​ത്. 139 പ​ന്ത് നേ​രി​ട്ട പ​ന്തി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് ആ​റ് ഫോ​റും നാ​ല് സി​ക്സ​റും പാ​ഞ്ഞു. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മാ​ർ​കോ ജാ​ൻ​സ​ണും മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​തം സ്വ​ന്ത​മാ​ക്കി​യ ലും​ഗി എ​ൻ​ഗി​ഡി​യും ക​ഗി​സോ റ​ബാ​ഡ​യു​മാ​ണ് ഇ​ന്ത്യ​യെ വ​രി​ഞ്ഞു​മു​റി​ക്കി​യ​ത്.

കേ​പ്ടൗ​ണി​ൽ 200ന് ​മു​ക​ളി​ൽ റ​ൺ​സ് ചേ​സ് ചെ​യ്തു​ള്ള വി​ജ​യം മൂ​ന്ന് ത​വ​ണ​യെ സം​ഭ​വി​ച്ചി​ട്ടു​ള്ളൂ. ഈ ​ച​രി​ത്ര​മാ​ണ് ഇ​ന്ത്യ​യു​ടെ ഏ​ക പ്ര​തീ​ക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here