ഭഗത് സോക്കർ  ക്ലബ്ബിന്റെ അഭിമാന താരമായിരുന്ന സോയൽ ജോഷിക്ക് കളിക്കളത്തിൽ ആദരം

കൊച്ചി : കേരളത്തിന് സന്തോഷ് ട്രോഫി നേടിത്തന്ന ടീമിലെ കളിക്കാരനായിരുന്ന സോയൽ ജോഷി. സോയൽ ജോഷിയുടെ പുതുഞായറായിരുന്നു ഇന്നലെ. പൂണിത്തുറ ഭഗത് സോക്കർ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ആദരം ഏറ്റുവാങ്ങാനായി തൃപ്പൂണിത്തുറയിൽ  സോയൽ ജോഷി എത്തിയത് തന്റെ ആദ്യകാല പരിശീലനത്തിന്റെ ഓർമ്മകൾ പങ്കുവെക്കാനുള്ള അവസരം കൂടിയായി.  ഫുട്ബോളിന്റെ ആദ്യപാഠങ്ങൾ സ്വയത്തമാക്കിയ  തൃപ്പൂണിത്തുറ ഗവ: ബോയ്സ് ഹൈസ്‌ക്കൂൾ ഗ്രൗണ്ടിൽ സോയൽ എത്തിയപ്പോൾ അഹ്ളദരവങ്ങളോടെ ഭഗത് സോക്കർ അക്കാഡമിയിലെ പുതിയ തലമുറയും ഒപ്പം പന്ത് തട്ടിയവരും, കൈ പിടിച്ച് കളത്തിലിറക്കിയവരും ഒന്നിച്ചു ചേർന്നാണ് സ്വികരിച്ചത്. അനുമോദന യോഗത്തിൽ  തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദിപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ ചെയർ പേഴ്സൺ രമ സന്തോഷ് അനുമോദനം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭഗത് സോക്കറിന്റെ ഉപഹാരം ജോയലിന് സമർപ്പിച്ചു. അനുമോദനയോഗത്തിൽ ഭഗത് സോക്കർ ക്ലബ്ബ് സെക്രട്ടറി വി.പി.ചന്ദ്രൻ , ഫുട്ബോൾ കോച്ചുമാരായ കെ.രവീന്ദ്രൻ, പി എൽ പ്രദിപ് , ബൈജു, മനോജ്, ബിജു തുടങ്ങിയവർ സംസാരിച്ചു. ഗ്രൗണ്ടിൽ എത്തിയ സോയലിന് പുഷ്പ വൃഷ്ടിയോടു കൂടിയാണ് കളിക്കാർ സ്വീകരിച്ചത്.

 പന്ത്രണ്ട് വയസ്സുളളപ്പോഴാണ്  തൃപ്പൂണിത്തുറയിലെ ഗവ: ബോയ്സ് ഹൈസ്‌ക്കൂൾ ഗ്രൗണ്ടിൽ നടന്നിരുന്ന ഭഗത് സോക്കർ ഫുട്ബോൾ അക്കാദമിയുടെ പരിശീലന ക്യാമ്പിൽ സോയൽ ആദ്യമായി പരിശീലനത്തിന് എത്തിയത്. നല്ല  ശാരീരികക്ഷമതയും മെയ് വഴക്കവും
ഉണ്ടായിരുന്ന ജോയലിന് ഭഗത് സോക്കർ അക്കാഡമിയിലെ പരിശീലകർ  പകർന്നു നൽകിയ ഫുട്ബോളിന്റെ
ബാല പാഠങ്ങൾ കരിയറിലെ മുന്നേറ്റത്തിന് നല്ല തുടക്കമായി.

ക്യാമ്പിന്റെ കോർഡിനേറ്ററായിരുന്ന അകാലത്തിൽ വിട്ടു പിരിഞ്ഞ സി.ആർ പ്രമോദ് മുൻ കൈയെടുത്ത് നിരവധി അക്കാദമി ടൂർണ്ണമെന്റുകളിൽ കഴിവ് പ്രകടിപ്പിക്കാൻ സോയലിന് അവസരം ഒരുക്കി. പിന്നീട് തേവര സ്‌ക്കുളിൽ പഠനത്തിനായി പോകുകയും തുടർന്ന് കെ.രവീന്ദ്രന്റെ ശിക്ഷണത്തിൽ കുടുതൽ ഉയരങ്ങളിലക്ക് പറക്കുവാൻ സോയലിന് കഴിഞ്ഞു. കഠിനമായ പരിശീലനവും ഇച്ഛാശക്തിയുമാണ് സോയലിന് കേരളത്തിന്റെ വിശ്വസ്തനായ പ്രതിരോധ നിരക്കാരനായി  വളർത്തിയത്.

തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലെ ഭഗത് സോക്കർ ഫുട്ബോൾ അക്കാദമിയിലെ പുതുതലമുറയിലെ കളിക്കാർക്ക് മധുരം നൽകിയാണ് സോയൽ ജോഷി മടങ്ങിയത്. തന്റെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും വിലയേറിയ ദിനമാണിതെന്നായിരുന്നു സോയലിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here