മെൽബൺ: ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് (46) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി ക്വീൻസ്ലാൻഡിലെ ടൗൺസ്‌‌‌വില്ലെയിലുള്ള വസതിക്ക് സമീപത്തുണ്ടായ കാർ അപകടത്തിലായിരുന്നു അന്ത്യം.

ടൗൺസ്‌വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിൽ രാത്രി പതിനൊന്നുമണിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ഹെർവി റേഞ്ച് റോഡിൽ ആലീസ് റിവർ ബ്രിഡ്ജിന് സമീപം ആൻഡ്രൂ സൈമണ്ട്സ് സഞ്ചരിച്ച കാർ മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.


ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു ആന്‍ഡ്രൂ സൈമണ്ട്‌സ്. ഓസ്‌ട്രേലിയയ്ക്കായി 26 ടെസ്റ്റുകളും 198 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2003, 2007 ലോകകപ്പുകളിൽ കിരീടം നേടിയ ടീമിൽ അംഗമായിരുന്നു.

ഏകദിനത്തില്‍ 1998 ല്‍ പാകിസ്ഥാനെതിരെയായിരുന്നു സൈമണ്ട്സിന്റെ അരങ്ങേറ്റം. 198 ഏകദിനങ്ങളില്‍ നിന്നായി 5088 റണ്‍സും 133 വിക്കറ്റുകളും നേടിയ അദ്ദേഹം, 26 ടെസ്റ്റുകളില്‍ നിന്നായി 1462 റണ്‍സും 24 വിക്കറ്റുകളും കരസ്ഥമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here