രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ പ്രശംസിച്ച്‌ മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍. ഐ പി എല്‍ പ്ലേ ഓഫ് ഉറപ്പിക്കുന്നതിന് അടുത്ത് എത്തിയിരിക്കുന്ന രാജസ്ഥാന്റെ കുതിപ്പിന് പിറകില്‍ സഞ്ജുവിന്റെ മികവ് ഉണ്ടെന്ന് ഇര്‍ഫാന്‍ പറയുന്നു.

ഐ പി എല്ലില്‍ യുവ ക്യാപ്റ്റന്മാരില്‍ മികച്ച ക്യാപ്റ്റന്‍ ആണ് സഞ്ജു സാംസണ്‍. ഇര്‍ഫാന്‍ ട്വിറ്ററില്‍ പറഞ്ഞു‌. ഒരു സ്കോര്‍ ഡിഫന്‍ഡ് ചെയ്യുമ്ബോള്‍ ആണ് ക്യാപ്റ്റന്റെ മികവ് കൂടുതല്‍ കാണുന്നതും ആവശ്യമുള്ളതും. രാജസ്ഥാന്‍ സ്കോര്‍ സ്ഥിരമായി ഡിഫന്‍ഡ് ചെയ്ത് വിജയിക്കുന്നുണ്ട്. ഇര്‍ഫാന്‍ പറഞ്ഞു.

ഈ സീസണില്‍ ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ അധികവും പരാജയപ്പെട്ടപ്പോള്‍ സഞ്ജുവിന്റെ ടീം അങ്ങനെ പതറിയില്ല. ഏഴ് വിജയങ്ങളാണ് അവര്‍ സ്കോര്‍ ഡിഫന്‍ഡ് ചെയ്ത് കൊണ്ട് നേടിയത്. ഇന്നലെയും രാജസ്ഥാന്‍ സ്കോര്‍ ഡിഫന്‍ഡ് ചെയ്ത് കൊണ്ടായിരുന്നു വിജയിച്ചത്. സഞ്ജു ബാറ്റിംഗില്‍ വലിയ പ്രകടനങ്ങള്‍ ഈ സീസണില്‍ കാണിച്ചില്ല എങ്കിലും സഞ്ജുവിന്റെ ക്യാപ്റ്റന്‍സില്‍ ഏറെ പ്രശംസ നേടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here