ദോഹ: കോവിഡ്​ കാലത്ത്​ താൽകാലികമായി നടപ്പാക്കിയ അഞ്ചു പേരുടെ സബ്​സ്​റ്റിറ്റ്യൂഷൻ സ്​ഥിരപ്പെടുത്താൻ തീരുമാനം. ഫിഫയുടെ ഫുട്​ബാൾ നിയമങ്ങളുടെ ചുമതലയുള്ള ഇൻറർനാഷണൽ ഫുട്​ബാൾ അസോസിയേഷൻ ബോർഡ്​ (ഐഫാബ്​) വാർഷിക ജനറൽബോഡി യോഗമാണ്​ അഞ്ച്​ സബ്​സ്​റ്റിറ്റ്യൂഷൻ നിയമമാക്കി സ്​ഥിരപ്പെടുത്താൻ തീരുമാനിച്ചത്​.

ദോഹയിൽ ചേർന്ന 136ാമത്​ ഐഫാബ്​ യോഗത്തിനു പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിൽ ഫിഫ പ്രസിഡൻറ്​ ജിയാനി ഇൻഫൻറിനോ, ഫിഫ റഫറി കമ്മിറ്റി ചെയർമാൻ പിയർലൂയിജി കൊളിന എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ ടീമിൻെറ റിസർവ്​ ബെഞ്ച്​ ശേഷി 12ൽ നിന്ന് 15ആയി ഉയർത്താനും അനുവാദം നൽകി. ഇതോടെ, ലോകകപ്പിനെത്തുന്ന ടീമുകൾക്ക്​ ​െപ്ലയിങ്​ ഇലവനു പുറമെ 15 പേരു​െട റിസർവ്​ കൂടി കണക്കാക്കി 26 അംഗങ്ങളുടെ ടീം പ്രഖ്യാപിക്കാം. ഇതു സംബന്ധിച്ച്​ ലോകകപ്പ്​ സംഘാടകരായ ഫിഫ അന്തിമ തീരുമാനമെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here