ന്യൂഡൽഹി: ഐസിസിയുടെ ഏകദിന റാങ്കിംഗിൽ ഇന്ത്യയെ മറികടന്ന് പാകിസ്ഥാൻ. ഇന്ന് പുറത്തുവിട്ട ഏറ്രവും പുതിയ റാങ്കിംഗിൽ പാകിസ്ഥാൻ നാലാം സ്ഥാനത്തും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്. മുൻ റാങ്കിംഗ് പട്ടികയിൽ ഇന്ത്യ നാലാമതും പാകിസ്ഥാൻ അഞ്ചാമതുമായിരുന്നു.

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രക‌ടനമാണ് പാകിസ്ഥാന് തുണയായത്. ഇന്ത്യയാണെങ്കിൽ അടുത്തൊന്നും ഏകദിന പരമ്പരകളിൽ പങ്കെടുത്തിരുന്നില്ല. വെസ്റ്റിൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര പാകിസ്ഥാൻ 3-0ന് തൂത്തുവാരുകയായിരുന്നു. ടൂർണമെന്റ് ആരംഭിക്കുമ്പോൾ പാകിസ്ഥാൻ ഇന്ത്യക്ക് പിന്നിൽ അഞ്ചാം സ്ഥാനത്തായിരുന്നു.

106 റേറ്റിംഗുള്ള പാകിസ്ഥാനെക്കാളും വെറും ഒരു റേറ്റിംഗാണ് ഇന്ത്യക്ക് കുറവ്. 125 റേറ്റിംഗ് ഉള്ള ന്യൂസിലാൻഡ് ഒന്നാം സ്ഥാനത്താണ്. ഇംഗ്ളണ്ട് രണ്ടാമതും ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്. ആറാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയും ഏഴാമതായി ബംഗ്ളാദേശും എട്ടാം സ്ഥാനത്ത് ശ്രീലങ്കയുമാണ്. വെസ്റ്റിൻഡീസ് ഒൻപതാം സ്ഥാനത്തും അഫ്ഗാനിസ്ഥാൻ പത്താം സ്ഥാനത്തും നിൽക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here