ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അമേരിക്കയിലേക്കുള്ള വീസ ലഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഈ മത്സരത്തിനായി പോകാനുള്ള രണ്ട് ടീം അംഗങ്ങളുടെയും വീസ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് മത്സരം വെസ്റ്റ് ഇന്‍ഡീസില്‍ തന്നെ നടന്നേക്കും. ഇന്നാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം.
ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം ട്വന്റി 20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 68 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, അശ്വിന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. ജഡേജക്കും ഭുവനേശ്വര്‍ കുമാറിനും ഓരോ വിക്കറ്റ് ലഭിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടി.