കൊച്ചി : സ്വാതന്ത്ര്യ ദിനാഘോഷ കമ്മിറ്റി തൃപ്പൂണിത്തുറയുടെനേതൃത്വത്തിൽ ഭാരത് പെട്രോളിയം കോർപ്പറേഷന്റെ സഹകരണത്തോടെ നടന്നു വരുന്ന ഇന്ത്യ @ 75 ഇൻഡിപ്പെൻഡൻസ് കപ്പിനു വേണ്ടിയുള്ള ഫുട്ബോൾ ടൂർണ്ണമെന്റ് ഏരൂർ റെഡ് കൈറ്റ് സ്പേട്സ് അക്കാഡമിയിൽ
ആരംഭിച്ചു. അർജ്ജുന അവാർഡ് ജേതാവ് ജോർജ്ജ് തോമസ്  ട്ടുർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് കേരളം വലിയ കുതിച്ചുചാട്ടത്തിനുള്ള തയ്യാറെടുപ്പിലാണെന്നും, ഫുട്ബോളിന് ഏറെ പ്രധാന്യമുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും കേരള സ്പേട്സ്
കൗൺസിൽ അംഗം കൂടിയായ ജോർജ്ജ് തോമസ് പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ നാഷണൽ റഫറി കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.പി.ചന്ദ്രൻ,സി.വി. സീന , ജെയിംസ് മാത്യു, ടൈറ്റസ് കൂടാരപ്പിള്ളി, പി.എൽ.പ്രദീപ്, കെ.എ. ദാസ്സൻ എന്നിവർ പ്രസംഗിച്ചു

 

LEAVE A REPLY

Please enter your comment!
Please enter your name here