നിരണം: പ്രാദേശികതലം മുതൽ ആഗോളതലം വരെ തൊട്ടതിനും പിടിച്ചതിനും എല്ലാം കലാപം മുതൽ യുദ്ധം വരെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സംഘർഷകാലത്ത്  ലോകത്തിലെ എല്ലാ രാജ്യങ്ങളെയും പരസ്പരം സ്നേഹത്താൽ കോർത്തിണക്കി ബന്ധം സ്ഥാപിക്കുന്ന ഒരേ ഒരു പാലമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമായി മാറിയിരിക്കുന്നതിനാലാണ് ലോകകപ്പ് ഫുട്ബോൾ ലോകത്തിന്റെ മാമാങ്കമായി തീർന്നിരിക്കുന്നതെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി റവ.ഫാദർ സി.ബി. വില്യംസ് പ്രസ്താവിച്ചു.

നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച ‘പന്ത് ഉരുളുന്നതിന് മുമ്പ് ദീപം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫോറം സെക്രട്ടറി ജോബി ദാനിയേൽ അധ്യക്ഷത വഹിച്ചു.ഫിഫ ലോക കപ്പിന് തിരശ്ശീല ഉയരുന്നതിന് മുമ്പ് ദൈവാലയത്തിനുള്ളിൽ ദീപങ്ങൾ തെളിയിച്ച് ഐക്യദാർഢ്യം പുലർത്തി  ഇഷ്ടതാരങ്ങൾക്ക് വേണ്ടി  ബി.ഇ.സി യൂത്ത് ഫോറം പ്രവർത്തകർ പ്രാർത്ഥിച്ചു. ദൈവാലയത്തിന് മധ്യത്തിലുള്ള തൂക്കുവിളക്കിൽ നിന്നും നിന്നും ആണ് ദീപങ്ങൾ തെളിയിച്ചത്. ഫുട്ബോൾ പ്രേമിയായ യൂത്ത് ഫോറം ജോയിൻ്റ് സെക്രട്ടറി വാലയിൽ ഡാനിയേൽ  തറവാടിനും മതിലിനും അർജൻറ്റീനയുടെ ജേഴ്സിയുടെ നിറം നല്കിയത് സമൂഹമാധ്യമങ്ങുള്ളിൽ വൈറൽ ആയിരിക്കുകയാണ്.

ചടങ്ങിൽ സി.ജെ.ജോൺ, അജോയി വർഗ്ഗീസ് , റെന്നി തോമസ് തേവേരിൽ എന്നിവർ സന്ദേശം നല്കി.യൂത്ത് ഫോറം  ഭാരവാഹികളായ സോജൻ ഏബ്രഹാം, ശേബ വില്യംസ്, റാണി സിജി, ജിയോ ജേക്കബ്, ഫീബ വില്യംസ് , സുനിൽ ചാക്കോ ,ഏബൽ റെന്നി തോമസ് ,സുജ സേവ്യർ എന്നിവർ നേതൃത്വം നല്കി.വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ച യൂത്ത് ഫോറം ഭാരവാഹികൾക്ക്  മാനേജിങ്ങ് ട്രസ്റ്റി ഡോ.ജോൺസൺ വി. ഇടിക്കുള കൃതജ്ഞത രേഖപെടുത്തി.

ഫോട്ടോ:ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി റവ.ഫാദർ സി.ബി. വില്യംസ് ആദ്യ ദീപം തെളിയിച്ച് യൂത്ത് ഫോറം പ്രവർത്തകർക്ക് നല്കുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here