തിരുവനന്തപുരം: ഇന്ത്യ- ശ്രീലങ്ക ഏകദിനത്തിന് ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇതുവരെ ആകെ വിറ്റിരിക്കുന്നത് 7000 ടിക്കറ്റുകൾ മാത്രം. വിവാദങ്ങൾ ടിക്കറ്റ് വിൽപ്പനയെ ബാധിച്ചുവെന്നാണ് വിമർശനം.
37000 സീറ്റുകളാണ് കാര്യവട്ടത്തുള്ളത്. ഇതിൽ 23000 ടിക്കറ്റുകളാണ് വിൽപ്പനക്ക് വച്ചിരുന്നത്. 2000, 1000, വിദ്യാർഥികൾക്ക് 500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ 30 % നികുതിയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ടിക്കറ്റ് നിരക്കും അതെ ചൊല്ലിയുള്ള വിവാദങ്ങളും തിരിച്ചടിച്ചെന്നാണ് വിലയിരുത്തൽ. പട്ടിണിക്കാർ കളി കാണണ്ട എന്ന കായിക മന്ത്രി വി.അബ്ദുറഹ്മാന്റെ പരാമർശവും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കാര്യമായി കാണികളില്ലാതെ കാര്യവട്ടം; ടിക്കറ്റ് വിൽപ്പന മന്ദഗതിയിൽ
-
Must Read
കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്കസ് ട്രാൻസ്പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്ഷോർ
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്കസ് ട്രാൻസ്പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്ഷോർ ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...