2022ൽ ടി20 ഫോർമാറ്റിൽ തിളങ്ങിയ താരങ്ങളെ ഉൾപ്പെടുത്തി ടി20 ടീമിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇന്ത്യയിൽ നിന്ന് ഏഴ് താരങ്ങൾ ഇടം നേടി. പുരുഷ വിഭാഗത്തിൽ വിരാട് കോലി, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ എന്നിവർ പട്ടികയിൽ ഇടം നേടി. വനിതാ വിഭാഗത്തിൽ സ്‌മൃതി മന്ദന, ദീപ്തി ശർമ്മ, രേണുക സിംഗ്, യുവതാരം റിച്ച ഘോഷ് എന്നിവരും ടീമിൽ ഇടം പിടിച്ചു. ഇരു വിഭാഗത്തിലും പട്ടികയിൽ പ്രാധിനിത്യം കൂടുതൽ ഇന്ത്യൻ താരങ്ങൾക്കാണ്. Seven indian players make it into ICC T20 team of the year

പുരുഷ വിഭാഗത്തിൽ ഇടം പിടിച്ച വിരാട് കോലിക്ക് മികച്ച വർഷമായായിരുന്നു 2022 കടന്നു പോയത്. യുഎഇ ആതിഥേയത്വം വഹിച്ച ഏഷ്യൻ കപ്പിൽ ഏറ്റവും അധികം റണ്ണുകൾ നേടുന്ന രണ്ടാമത്തെ താരമാണ് കോലി. കഴിഞ്ഞ വർഷം ഇന്ത്യൻ ക്രിക്കറ്റിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു സൂര്യകുമാർ യാദവ്. 1164 റണ്ണുകളോടെ കഴിഞ്ഞ വർഷം ഏറ്റവും അധികം റണ്ണുകൾ നേടുന്ന താരമായിരുന്നു സൂര്യകുമാർ. കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു ഹർദിക് പാണ്ഡ്യക്ക് 2022. 607 റണ്ണുകളും 20 വിക്കറ്റുകളുമായി താരം പട്ടികയിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ആയി മാറി.

വനിതാ വിഭാഗത്തിൽ 2022 ലെ വനിതാ ഏഷ്യൻ കപ്പിന്റെ ഫൈനലിൽ നിർണായകമായ പ്രകടനം നടത്തിയ താരമാണ് സ്‌മൃതി. അഞ്ച് അർദ്ധ സെഞ്ചുറികൾ അടക്കം 594 റണ്ണുകളാണ് തരാം കഴിഞ്ഞ വർഷം നേടിയത്. അസാമാന്യമായ പ്രകടനത്തിലൂടെ 2022 വനിതാ ഏഷ്യൻ കപ്പിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ദീപ്തി ശർമ്മ. ഇന്ത്യയുടെ ഭാവി താരം എന്ന വിശേഷിപ്പിക്കുന്ന റിച്ച ഘോഷിന്റെ കഴിഞ്ഞ വർഷത്തെ സ്ട്രൈക്ക് റേറ്റ് 150ന് മുകളിലാണ്. ടി20 ക്രിക്കറ്റിൽ കഴിഞ്ഞ വർഷം 22 വിക്കറ്റുകൾ നേടിയ രേണുക സിംഗ് പട്ടികയിലെ ബൗളർമാരുടെ നിരയിൽ ഇടം നേടുന്നു.

ICC Men’s T20I Team of the Year: Jos Buttler (C/WK), Mohammad Rizwan, Virat Kohli, Suryakumar Yadav, Glenn Philips, Sikandar Raza, Hardik Pandya, Sam Curran, Wanindu Hasaranga, Haris Rauf, Josh Little.

ICC Women’s T2OI Team of the Year: Smriti Mandhana, Beth Mooney, Sophie Devine (C), Ash Gardner, Tahlia McGrath, Nida Dar, Deepti Sharma, Richa Ghosh (WK), Sophie Ecclestone, Inoka Ranaweera, Renuka Singh.

LEAVE A REPLY

Please enter your comment!
Please enter your name here