ഫിലാഡൽഫിയ: വൈസ്മെൻസ് ക്ലബ് ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ ആഭിമുഖ്യത്തിൽ Birdies cup ബാഡ്മിൻറൻ ടൂർണമെൻറിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 11 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫിലാഡൽഫിയ നോർത്ത് ഈസ്റ്റ് റാക്കറ്റ് ആൻഡ് ഫിറ്റ്നസ് ക്ലബിൽ വച്ചാണ് വാശിയേറിയ ഈ കായിക മാമാങ്കം അരങ്ങേറുന്നത്. ഫിലാഡൽഫിയ അസൻഷൻ മാർത്തോമ്മാ ഇടവക വികാരി Rev. ബിബി മാത്യു ചാക്കോ പ്രാർത്ഥിച്ച് ഉദ്ഘാടനം നിർവ്വഹിയ്ക്കും.

അമേരിയ്ക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഫിലാഡൽഫിയയിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉള്ള ധാരാളം വ്യവസായ പ്രമുഖർ അകമഴിഞ്ഞ് സഹായങ്ങൾ വാഗ്ദാനം ചെയ്തു. മത്സരത്തിൽ നിന്നു ലഭിയ്ക്കുന്ന തുക വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിയ്ക്കും.

ഇൻറർനാഷണൽ വൈസ്മെൻസ് ക്ലബിലെ ഏറ്റവും വലിയ ശാഖയായ വൈസ്മെൻസ് ക്ലബ് ഓഫ് ഫിലാഡൽഫിയ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികവാർന്ന പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്. Birdies Cup ബാഡ്മിൻറൺ പ്രേമികൾക്ക് ഒരു കായിക വിരുന്നു തന്നെ ആയിരിയ്ക്കും എന്നും എല്ലാവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു എന്നും പ്രസിഡൻറ് ബിനു തോമസ്, സെക്രട്ടറി ലിജോ ജോർജ്ജ് ട്രഷറാർ ബിനു മത്തായി എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here